ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ജാതിമാറി വിവാഹം ചെയ്തതിന് മാതാപിതാക്കള്‍ മകളെ വെടിവെച്ചുകൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നുവെന്ന് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.
ഹിന്ദു-മുസ്‌ലിം പ്രശ്നമാകാത്തതിനാലോണോ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു അശോക് സ്വയ്‌നിന്റെ പ്രതികരണം.
‘ഒരു പിതാവ് തന്റെ മകളെ കൊല്ലുകയും മൃതദേഹം സംസ്‌കരിക്കാന്‍ അമ്മ സഹായിക്കുകയും ചെയ്യുന്നതിനേക്കാള്‍ നീചമായ മറ്റൊന്നുമില്ല. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്നമാകാത്തതിനാലാണോ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നത്,’ എന്നാണ് അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തത്.
നിരവധി പേരാണ് ഈ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ‘ബി.ജെ.പി പടര്‍ത്തുന്ന മതവിദ്വേഷം നിറഞ്ഞ ഒരു ചീഞ്ഞളിഞ്ഞ നരകം പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍.
Nothing could be more heinous than a father killing his daughter and the mother helping him to dispose of the dead body. Because it could not be a Hindu-Muslim issue, Indian media goes silent on these so-called honor killings. #Ayushiyadav
— Ashok Swain (@ashoswai) November 21, 2022