| Saturday, 28th January 2023, 7:06 pm

മതേതര ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്ത ഇയാള്‍ മുഖ്യമന്ത്രിയാണ്: ഹിന്ദുമതം ദേശീയ മതമാണെന്ന യോഗിയുടെ പ്രസ്താവനയില്‍ അശോക് സ്വയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സനാതന്‍ ധര്‍മം(ഹുന്ദു ധര്‍മം) ഇന്ത്യയുടെ ദേശീയ മതമാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

മതേതര ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്ത യു.പിയുടെ മുഖ്യമന്ത്രിയാണ് ഇത് പറയുന്നതെന്ന് അശോക് സ്വയ്ന്‍ പരിഹസിച്ചു. യോഗിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മതേതര ഭരണഘടനയോടെ സത്യപ്രതിജ്ഞ ചെയ്ത ഇയാള്‍ യു.പി മുഖ്യമന്ത്രിയാണ്. ഇപ്പോഴിദ്ദേഹം ഹിന്ദുമതം ഇന്ത്യയുടെ ദേശീയ മതമാണെന്ന് പറയുന്നു,’  അശോക് സ്വയ്ന്‍ പറഞ്ഞു.

രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിച്ചപ്പോഴായിരുന്നു സനാതന്‍ ധര്‍മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് യോഗി പറഞ്ഞിരുന്നത്.

‘ഹിന്ദു ആരാധനാലയങ്ങള്‍ ഏതെങ്കിലും കാലഘട്ടത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോധ്യയുടെ മാതൃകയില്‍ അവ പുനസ്ഥാപിക്കാന്‍ പ്രചാരണം നടത്തണം. 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയന്നത്
നീലകണ്ഠന്റെ ക്ഷേത്രം പുനസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണ്. 1400 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇത് നടന്നത്. മതം, കര്‍മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്ര ബിന്ദുവാണ് രാജസ്ഥാന്‍,’ യോഗി പറഞ്ഞു.

Content Highlight: Ashok Swain has criticized UP Chief Minister Yogi Adityanath’s statement that Sanatan Dharma is the national religion of India

We use cookies to give you the best possible experience. Learn more