ന്യൂദല്‍ഹി: ശ്രീലങ്കയെക്കുറിച്ച് സംസാരിക്കാന്‍ വിളിക്കുന്ന മാധ്യങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയെക്കുറിച്ചും ‘പ്രിയപ്പെട്ട നേതാക്കളെ’ക്കുറിച്ചും സംസാരിക്കാന്‍ വിളിക്കാത്തതെന്ന് അക്കാദമിക് പ്രൊഫസറും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.
ഒരു ഇന്ത്യന്‍ ടി.വി ചാനല്‍ തന്നെ ശ്രീലങ്കയെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചെന്നും എന്തുകൊണ്ടാണ് ഇന്ത്യയെക്കുറിച്ച് സംസാരിക്കാന്‍ വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
”ഒരു ഇന്ത്യന്‍ ടി.വി ചാനല്‍ ശ്രീലങ്കയെക്കുറിച്ച് സംസാരിക്കാന്‍ എന്നെ ക്ഷണിക്കുന്നു. എനിക്ക് വേറെ ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍? ഇന്ത്യയെ കുറിച്ചും നിങ്ങളുടെ പ്രിയ നേതാവിനെ കുറിച്ചും സംസാരിക്കാന്‍ എന്നോട് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല?,” അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ടായിരുന്നു അശോക് സ്വയ്‌നിന്റെ ട്വീറ്റ്.
നേരത്തെയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അശോക് സ്വയ്ന്‍ രംഗത്തെത്തിയിരുന്നു. യു.പിയില്‍ പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.
‘ഇന്ത്യയില്‍,ഒരു മുസ്‌ലിമിന്റെ ജീവനേക്കാള്‍ പ്രധാനമാണ് പശുവിന്റെ ജീവന്! എന്നായിരുന്നു അശോക് സ്വയ്ന്‍ പറഞ്ഞത്.
Content Highlights: Ashok swain against Indian media and modi