മലയാളി താരങ്ങളെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അശോക് സെല്‍വന്‍. മമ്മൂട്ടിയുടെ ബോഡി ലാംഗ്വേജ് ഒരു ബോസിനെ പോലെയാണെന്നും അദ്ദേഹം ആല്‍ഫയാണെന്നും അശോക് പറഞ്ഞു. പൃഥ്വിരാജ് മലയാളം ഇന്‍ഡസ്ട്രിക്ക് വേണ്ടി ചെയ്യുന്നത് തനിക്ക് തമിഴ് ഇന്‍ഡസ്ട്രിയ്ക്കായി ചെയ്യണമെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അശോക് പറഞ്ഞു.
‘പൃഥ്വിരാജിന്റെ ധൈര്യം ഇഷ്ടമാണ്. അദ്ദേഹം ചെയ്യുന്ന സിനിമകള്‍, നിര്‍മിക്കുന്ന സിനിമകള്‍ എല്ലാം നല്ലതാണ്. അദ്ദേഹം സ്വന്തം ഇന്‍ഡസ്ട്രിക്ക് വേണ്ടി ചെയ്യുന്നത് പോലെ എനിക്കും ചെയ്യണമെന്നുണ്ട്. ഞാന്‍ മുന്നേറുമ്പോള്‍ അതില്‍ എന്റെ ഇന്‍ഡസ്ട്രിയേയും ചേര്‍ക്കണം. അദ്ദേഹം ഇന്‍ഡസ്ട്രിക്ക് വേണ്ടി എത്രത്തോളം പരിശ്രമിക്കുന്നുണ്ടെന്ന് എനിക്ക് കാണാന്‍ പറ്റും,’ അശോക് പറഞ്ഞു.
‘മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ്. ഫഹദ് സാര്‍ അത് അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി. ഇവിടെ ധാരാളം ടീച്ചേഴ്‌സ് ഉണ്ടെനിക്ക്. മലയാളത്തിലാണ് ഏറ്റവും ബെസ്റ്റ് ടെക്നീഷ്യന്‍സ് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്കും തെലുങ്കിലേക്കുമൊക്കെ അവര്‍ പോകാറുണ്ട്. പോര്‍ തൊഴില്‍ സിനിമ തന്നെ എടുത്താലും പകുതി ടെക്നീഷ്യന്‍സും മലയാളികളാണ്,’ അശോക് സെല്‍വന്‍ പറഞ്ഞു.
പോര്‍തൊഴിലാണ് ഒടുവില്‍ പുറത്ത് വന്ന അശോക് സെല്‍വന്റെ ചിത്രം. നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ജൂണ്‍ ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. E4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ, അപ്ലാസ് എന്റര്‍ടൈന്‍മെന്റ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: ashok selvan talks about prithviraj and mammootty