സച്ചി സംവിധാനം ചെയ്ത് പൃഥ്വി രാജും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബോക്‌സഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും വളരെ വേഗം തന്നെ വിറ്റു പോയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് ഒരു പ്രശംസ വന്നിരിക്കുകയാണ്. നടന്‍ അശോക് ശെല്‍വനാണ് ചിത്രത്തെ പ്രശംസിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എനിക്കിഷ്ടപ്പെട്ടു. നല്ല എഴുത്തും പ്രകടനവും. ചിത്രം മൂന്നു മണിക്കൂറുണ്ട്, പക്ഷെ എനിക്ക് കുറച്ച് കൂടി വേണം. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍’, അശോക് ശെല്‍വന്‍ ട്വിറ്ററില്‍ കുറിച്ചു.