മലയാളി താരങ്ങളില്‍ യൂണീക്കായി കണ്ട ഘടകങ്ങളെ പറ്റി സംസാരിക്കുകയാണ് നടന്‍ അശോക് സെല്‍വന്‍. ദുല്‍ഖര്‍ വളരെ ചാമിങ്ങാണെന്നും മോഹന്‍ലാല്‍ തന്റെ ഉള്ളിലെ കുട്ടിയെ ഇപ്പോഴും എലൈവാക്കി നിര്‍ത്തുമെന്നും അശോക് പറഞ്ഞു. മമ്മൂട്ടി ആല്‍ഫയാണെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അശോക് പറഞ്ഞു.
‘ദുല്‍ഖറില്‍ ഏറ്റവും യൂണീക്കായിട്ടുള്ള കാര്യം അദ്ദേഹത്തിന്റെ ചാമിങ്ങാണ്. സിനിമയുടെ കാര്യം പോട്ടെ, അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ നോക്കൂ. എന്റെ സിനിമകള്‍ കണ്ടിട്ട് അഭിനന്ദിക്കാറുണ്ട്. നല്ല മനുഷ്യനാണ്.
മോഹന്‍ലാല്‍ സാര്‍ ജോളിയാണ്. ഫുള്‍ ഫണ്ണാണ്. അതില്‍ നിന്നും പഠിക്കാനുണ്ട് എന്നും എനിക്ക് തോന്നി. എല്ലാവരോടും സംസാരിക്കും, ചിരിച്ച് കളിച്ച് നടക്കും. അദ്ദേഹത്തിന്റെ ഉള്ളിലെ കുട്ടിയെ ഇപ്പോഴും എലൈവാക്കി നിര്‍ത്തുന്നുണ്ട്. മമ്മൂട്ടി സാറിന്റെ ബോഡി ലാംഗ്വേജ് ഒരു ബോസിനെ പോലെയാണ്. ആല്‍ഫയാണ്.
പൃഥ്വിരാജിന്റെ ധൈര്യം ഇഷ്ടമാണ്. അദ്ദേഹം ചെയ്യുന്ന സിനിമകള്‍, നിര്‍മിക്കുന്ന സിനിമകള്‍ എല്ലാം നല്ലതാണ്. അദ്ദേഹം സ്വന്തം ഇന്‍ഡസ്ട്രിക്ക് വേണ്ടി ചെയ്യുന്നത് പോലെ എനിക്കും ചെയ്യണമെന്നുണ്ട്. ഞാന്‍ മുന്നേറുമ്പോള്‍ അതില്‍ എന്റെ ഇന്‍ഡസ്ട്രിയേയും ചേര്‍ക്കണം. അദ്ദേഹം ഇന്‍ഡസ്ട്രിക്ക് വേണ്ടി എത്രത്തോളം പരിശ്രമിക്കുന്നുണ്ടെന്ന് എനിക്ക് കാണാന്‍ പറ്റും,’അശോക് പറഞ്ഞു.
ഫഹദ് ഭയങ്കര ഇന്റെന്‍സാണ്. ഒരുപാട് പേര് അങ്ങനെ പറയുന്നുണ്ടെന്ന് തോന്നുന്നു. തൊണ്ടിമുതല്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആ സിനിമ കണ്ടിട്ട് ഇത് എങ്ങനെയൊരു സിനിമ ആക്കി എന്നാണ് വിചാരിച്ചത്. മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ്. ഫഹദ് അത് അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി.
ഇവിടെ ധാരാളം ടീച്ചേഴ്സ് ഉണ്ടെനിക്ക്. മലയാളത്തിലാണ് ഏറ്റവും ബെസ്റ്റ് ടെക്‌നീഷ്യന്‍സ് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്കും തെലുങ്കിലേക്കുമൊക്കെ അവര്‍ പോകാറുണ്ട്. പോര്‍ തൊഴില്‍ സിനിമ തന്നെ എടുത്താലും പകുതി ടെക്‌നീഷ്യന്‍സും മലയാളികളാണ്,’ അശോക് സെല്‍വന്‍ പറഞ്ഞു.
പോര്‍തൊഴിലാണ് ഒടുവില്‍ പുറത്ത് വന്ന അശോക് സെല്‍വന്റെ ചിത്രം. നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ജൂണ്‍ ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. E4 എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: ashok selvan about the charming of dulquer salmaan