ജയ്പൂര്‍: അശോക് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എയും സച്ചിന്‍ പക്ഷക്കാരനുമായ മുരളി ലാല്‍ മീണ. ആത്മാഭിമാനത്തിനുവേണ്ടി പോരാടിയ തങ്ങളെയാണ് ഗെലോട്ട് പാര്‍ട്ടിക്ക് പുറത്താക്കിയതെന്നും ഗെലോട്ട് തികഞ്ഞ ഒരു മായാജാലക്കാരനാണെന്നും മായാജാലത്തിനപ്പുറമൊന്നുമല്ല കാണിച്ചിരിക്കുന്നതെന്നും മുരളി ലാല്‍ മീണ പറഞ്ഞു.
മുന്‍ ബി.എസ്.പി നിയമസഭാംഗവും രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാളുമാണ് മുരളി ലാല്‍ മീണ.
‘അശോക് ഗെലോട്ട് ശരിക്കും ഒരു ജാലവിദ്യക്കാരനാണ്, അദ്ദേഹം ആരോപിച്ച രീതി മാന്ത്രികതയില്‍ നിന്ന് ഒട്ടും കുറവല്ല. അദ്ദേഹം എനിക്കെതിരെ അഴിമതി ആരോപിച്ചു, ബഹുജന്‍ സമാജ് പാര്‍ട്ടി വിട്ട് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍, ഞാന്‍ എത്ര പണം വാങ്ങിയെന്ന് ദയവായി പറയൂ? എന്നെക്കാള്‍ സത്യസന്ധനായ ഒരു എം.എല്‍.എയെ അദ്ദേഹം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം പറയുന്നു എന്നെ വിലക്കെടുത്തു കഴിഞ്ഞെന്ന്,” മുരളി ലാല്‍ മീണപറഞ്ഞു.
”ഞങ്ങളുടെ പോരാട്ടം ആത്മാഭിമാനത്തിന്റെതാണ്. ഇത് കോണ്‍ഗ്രസിനുള്ളിലെ പോരാട്ടമാണ്, പക്ഷേ ഇന്ന് അദ്ദേഹം ഞങ്ങളെ നീക്കം ചെയ്ത് നോട്ടീസ് അയച്ചു. ഞാന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ പോരാടി വിജയിക്കും,” അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ചില ആശയങ്ങള്‍ മുറുകെ പിടിക്കുന്നുണ്ടെന്നും മുരളി ലാല്‍ മീണ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ