ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റ് ഇടഞ്ഞിട്ടും മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോട്ട് അത്ര ഭയം കാണിക്കുന്നില്ല. സര്‍ക്കാര്‍ താഴെ വീഴില്ല എന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വസുന്ധര രാജെയുടെ പിന്തുണയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ 72 ബി.ജെ.പി എം.എല്‍.എമാരില്‍ 45-50 എം.എല്‍.എമാര്‍ വസുന്ധര രാജെയോടൊപ്പമാണ്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിമത നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടെന്ന് വസുന്ധര രാജെ നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി അധികാരത്തില്‍ വരുന്ന രീതിയാണ് രാജസ്ഥാനിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ഗെഹ്‌ലോട്ടും ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ വസുന്ധര രാജെയും മുഖ്യമന്ത്രി ആവുക എന്നതാണ് നടക്കാറുള്ളത്. അടുത്ത തെരഞ്ഞെടുപ്പ് മൂന്നു വര്‍ഷം കഴിഞ്ഞാണ് നടക്കുക. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് വസുന്ധര രാജയ്ക്ക് ഇപ്പോഴും ആഗ്രഹമുണ്ട്.
ഇപ്പോള്‍ വിമത നീക്കങ്ങളെ പിന്തുണച്ചാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കേണ്ടി വരും. സ്വാഭാവികമായി അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാലും മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് തന്നെ നല്‍കേണ്ടി വരും. ഈ സാധ്യതയെ മുന്നില്‍ കണ്ടാണ് വസുന്ധര രാജ ഇപ്പോഴത്തെ നീക്കങ്ങളെ പിന്തുണക്കാതിരിക്കുന്നത്.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാനുള്ള താല്‍പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശിവ് രാജ് സിങ് ചൗഹാന് സിന്ധ്യയുടെ വരവ് ഭീഷണിയായിരുന്നില്ല. എന്നാല്‍ സച്ചിന്‍ പൈലറ്റിന് ഇഷ്ടം സംസ്ഥാന രാഷ്ട്രീയമാണ്. ഇത് വസുന്ധര രാജയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് താല്‍പര്യമില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക