| Wednesday, 15th July 2020, 4:20 pm

ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് 10 ദിവസത്തേക്ക് എം.എല്‍.എമാരെ മാറ്റിയിരിക്കുകയാണ്: ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കുതിരക്കച്ചവടം നടക്കുന്നതുകൊണ്ട് തന്നെ എം.എല്‍.എമാരെ പത്ത് ദിവസത്തേക്ക് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണെന്നും അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ച അതേ കാര്യം ഇവിടേയും ആവര്‍ത്തിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. നന്നായി ഇംഗ്ലീഷ് സംസാരിച്ചതുകൊണ്ടോ നല്ല ബൈറ്റുകള്‍ കൊടുത്തതുകൊണ്ടോ കാണാന്‍ സുന്ദരനായിരുന്നതുകൊണ്ടോ എല്ലാമായില്ല. നിങ്ങളുടെ ഉള്ളില്‍ എന്താണ് ഉള്ളത്, നിങ്ങളുടെ പ്രത്യയശാസ്ത്രം, നിങ്ങളുടെ നയങ്ങള്‍, നിങ്ങളുടെ കര്‍ത്തവ്യബോധം ഇതെല്ലാമാണ് പരിഗണിക്കപ്പെടുക, അശോക് ഗെലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകാനുള്ള സച്ചിന്‍ പൈലറ്റിന്റെ തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി നേരത്തേയും ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു.

സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും നല്‍കിയെന്നും എന്നാല്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിച്ചില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ വിമര്‍ശനം.

എന്നാല്‍ സ്ഥാനമാനങ്ങളുടെ പേരിലല്ല താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നും തന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രമിച്ചതെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തന്നെയും തന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. തന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നായിരുന്നു പൈലറ്റ് ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more