| Sunday, 1st December 2019, 4:22 pm

'വീണ്ടും പറയുന്നു, ഗുജറാത്തില്‍ മദ്യം സുലഭം'; വിജയ് രൂപാണിയെ തള്ളി അശോക് ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ മദ്യനിരോധന സംവിധാനത്തിന്റെ കാര്യക്ഷമതയെ വീണ്ടും ചോദ്യം ചെയ്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗുജറാത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ വേദന ആന്തോളന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ ഗുജറാത്തില്‍ മദ്യം സുലഭമാണെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തിയിരുന്നു. ഇന്നലെ ഗുജറാത്തില്‍ വീണ്ടുമെത്തിയപ്പോഴാണ് അശോക് ഗെഹ്‌ലോട്ട് തന്റെ വാദം വീണ്ടും ആവര്‍ത്തിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഞാന്‍ ഗുജറാത്തില്‍ താമസിച്ചിരുന്നു. ജോലി കഴിഞ്ഞാല്‍ നേരെ മദ്യം ഉപയോഗിക്കുന്ന ഒരു പാട് ഗുജറാത്തി മനുഷ്യരെ ഞാന്‍ കണ്ടു. മഹാത്മാ ഗാന്ധിയുടെ നാടായ ഗുജറാത്തിലെ മദ്യ ഉപഭോഗം കണ്ട് ഞാന്‍ ഞെട്ടിയെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ഞാന്‍ ഗുജറാത്തിനെ അപമാനിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നത്. എന്നാല്‍ വസ്തുത എന്താണെന്ന് വച്ചാല്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഗുജറാത്തിലേക്കുള്ള മദ്യത്തിന്റെ വരവ് തടയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more