|

മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും രക്ഷയില്ല; കോണ്‍ഗ്രസിന് കനത്ത പ്രഹരം; തോല്‍ക്കുമെന്ന് പ്രവചിക്കപ്പെട്ട പ്രമുഖര്‍ ഇവരാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് എക്‌സിറ്റ് പോള്‍. ന്യൂസ്-18 ഇപ്‌സോസ് എക്‌സിറ്റ് പോള്‍ ഫലമാണ് ഇത്തരത്തില്‍ പ്രവചിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ യഥാക്രമം ഭോകര്‍, കരാഡ് സൗത്ത് എന്നീ മണ്ഡലങ്ങളില്‍ നിന്നാണു പരാജയം നേരിടുക.

അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനാ നേതാവ് ആദിത്യ താക്കറെ എന്നിവര്‍ വിജയിക്കുമെന്നും പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ ഗോപീചന്ദ് കുണ്ഡ്‌ലിക് പദല്‍ക്കര്‍ക്കെതിരെ മത്സരിക്കുന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്നും അവര്‍ പ്രവചിക്കുന്നു. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ ബന്ധുവാണ് അജിത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. സംസ്ഥാനത്ത് 124 മുതല്‍ 109 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയത്തിലെത്തുമെന്നാണ് പ്രവചനം. ശിവസേന 57 മുതല്‍ 70 സീറ്റുകളും നേടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.news 1പിയും മറ്റ് പാര്‍ട്ടികളും 40 സീറ്റില്‍ ജയം നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 50 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും പോള്‍ പറയുന്നു. സംസ്ഥാനത്തെ 60,609 പേരുടെ അഭിപ്രായ സര്‍വ്വെ രേഖപ്പെടുത്തിയാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍.