ദുൽഖർ സൽമാനും താനും രാജമാണിക്യം അഞ്ചുവട്ടം തിയേറ്ററിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് നടനും ദുൽഖറിന്റെ കസിനുമായ അഷ്കർ സൗദാൻ. സിനിമ നന്നായി ആസ്വദിക്കുന്ന ആളാണ് ദുൽഖറെന്നും ഇപ്പോൾ എല്ലാവരും ഓരോ തിരക്കുകളിൽ ആയെന്നും താരം പറയുന്നു.
പണ്ട് ദുൽഖർ തന്നെയും കൂട്ടി കാർ ഡ്രിഫ്‌റ്റ് ചെയ്യാൻ കൊണ്ടുപോകുമായിരുന്നുവെന്നും ടർബോയിൽ മമ്മൂട്ടി ഡ്രിഫ്‌റ്റ് ചെയ്യുന്ന പോലെയാണ് അതെന്നും അഷ്‌കർ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോട് പുതിയ ചിത്രം ഡി. എൻ. എയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.
‘ഞാൻ ഡിക്യുവിന്റെ കൂടെ രാജമാണിക്യം അഞ്ചു തവണ തിയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്. പിന്നെ ടി.വിയിൽ വന്നപ്പോൾ വീണ്ടും കണ്ടിട്ടുണ്ട്. സവിതയിലോ ഷേണായിസിലോ എങ്ങാനും ആണെന്ന് തോന്നുന്നു.
സിനിമ നന്നായി ആസ്വദിക്കുന്ന ആളാണ് ദുൽഖർ. പുള്ളി നന്നായിട്ട് ചിരിക്കും. അങ്ങനെ ഞങ്ങളുടെതായ കുറെ പരിപാടിയുണ്ട്. ആ പ്രായത്തിൽ അങ്ങനെയാണല്ലോ. ഇപ്പോൾ എല്ലാവരും ഓരോ ബിസിയിൽ ആയല്ലോ. അവൻ അവന്റെ തിരക്കിലാണല്ലോ. എല്ലാവരും ഓരോ വഴിക്ക്.
അവൻ അന്ന് കാറുമായിട്ട് വരും. എന്നിട്ട് എന്നെ ഡ്രിഫ്‌റ്റിന് കൊണ്ടുപോവും. കാർ കറക്കുന്ന പരിപാടിയൊക്കെയുണ്ട് പുള്ളിക്ക്. ലൈസൻസൊക്കെ ഉള്ള സമയത്താണ്. ടർബോയിൽ മമ്മൂക്ക ഡ്രിഫ്റ്റ് ചെയ്ത പോലെ,’ അഷ്കർ പറയുന്നു.
അതേസമയം കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ടി. എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി.എൻ.എ. അഷ്‌കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ റായ് ലക്ഷ്മി, റിയാസ് ഖാൻ, ബാബു ആന്റണി, അജു വർഗീസ് തുങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Ashkar Soudhan Talk About Dulqure Salman