| Sunday, 17th March 2024, 10:02 pm

അവന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ തടഞ്ഞില്ല: ആശിഷ് നെഹ്‌റ

സ്പോര്‍ട്സ് ഡെസ്‌ക്

ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ ഹാര്‍ദിക് പാണ്ഡ്യ എല്ലാവരെയും അമ്പരപ്പിച്ചു. 2022-ല്‍ ഹര്‍ദിക് ഗുജറാത്തിന് കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കുകയും 2023ല്‍ ടീമിനെ റണ്ണേഴ്‌സ് അപ്പിലേക്ക് ലയിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ കൂടുമാറ്റം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫ്രാഞ്ചൈസിയില്‍ നിന്ന് ഹാര്‍ദിക്കിന്റെ പെട്ടെന്നുള്ള വിടവാങ്ങലിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോള്‍ ആശിഷ് നെഹ്റ. വരും കാലങ്ങളില്‍ ഐ.പി.എല്ലില്‍ ഇത്തരം കൈമാറ്റങ്ങള്‍ ഉണ്ടാകുമെന്നും നഹ്‌റ മുന്നറിയിപ്പ് നല്‍കി.

2022 സീസണിന് മുന്നോടിയായി ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തിയില്ല, കൂടാതെ ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപയ്ക്ക് അദ്ദേഹത്തെ ഒപ്പുവച്ചു.

എന്നാല്‍ ഹാര്‍ദിക്ക് മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഹര്‍ദിക്കിനോട് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നഹ്‌റ പറഞ്ഞു. മറ്റേതെങ്കിലും ടീമായിരുന്നെങ്കില്‍ ഗുജറാത്തിനൊപ്പം തന്നെ തുടരുമെന്ന് ബോധ്യപ്പെടുത്തുമായിരുന്നുവെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു.

‘ഗുജറാത്ത് ടൈറ്റന്‍സില്‍ തുടരാന്‍ പാണ്ഡ്യയെ പ്രേരിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് അവന്‍ മാറിയിരുന്നെങ്കില്‍ എനിക്ക് അവനെ തടയാമായിരുന്നു. രണ്ട് സീസണുകളില്‍ അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരുന്നു, പക്ഷേ 5-6 വര്‍ഷം കളിച്ച ടീമിലേക്കാണ് അദ്ദേഹം മടങ്ങിപ്പോയത്,’ ആശിഷ് നെഹ്റ പറഞ്ഞു.

ഭാവിയില്‍ ഫുട്ബോളില്‍ നടക്കുന്ന കൈമാറ്റം പോലെ ഐ.പി.എല്ലിലും ഉണ്ടാകുമെന്ന് നെഹ്റ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

‘സമീപ കാലത്ത് ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകള്‍ പോലെ ക്രിക്കറ്റിലും ഉണ്ടാകും. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതൊരു പുതിയ വെല്ലുവിളിയാണ്, ഒരുപക്ഷേ അദ്ദേഹം പുതിയ എന്തെങ്കിലും പഠിക്കും. ഞങ്ങള്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചു. മാര്‍ച്ച് 24 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എം.ഐ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

Content highlight: Ashish Nehra Talking About Hardik Pandya

We use cookies to give you the best possible experience. Learn more