| Friday, 3rd November 2017, 4:20 pm

'നെഹ്‌റാജി ഇസ്തം'; 'അതേ ഈ തീരുമാനം ഭൂവിക്ക് വേണ്ടി'; വിരമിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി നെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സച്ചിനും സെവാഗും സഹീറും യുവിയുമടങ്ങിയ ഒരു തലമുറയിലെ പ്രധാന താരമായിരുന്ന നെഹ്‌റയും കളിജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനു പുറത്തുള്ള യുവരാജും ഗംഭിറും മാത്രമാണ് ഈ തലമുറയില്‍ ഇനി അവശേഷിക്കുന്നത്.


Also Read: ബി.ജെ.പിയെ ഞെട്ടിച്ച് അമിത് ഷായുടെ റാലിയിലെ ഒഴിഞ്ഞകസേരകള്‍: ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍


വിരമിക്കാന്‍ ഒരു അവസരം ലഭിക്കാതെയായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറായ സെവാഗ് കളി ജീവിതം അവസാനിപ്പിച്ചത്. സഹീറിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു. ഇവര്‍ക്ക് ലഭിക്കാത്ത അവസരമായിരുന്നു നെഹ്‌റയ്ക്ക് ലഭിച്ചത്.

വിരമിക്കലിനു പലകാരണങ്ങളും നെഹ്‌റ പറഞ്ഞെങ്കിലും അദ്ദേഹം വെളിപ്പെടുത്തിയ പ്രധാന കാര്യം കളിയാരാധകര്‍ക്ക് നെഹ്‌റയോടുള്ള ബഹുമാനവും സ്‌നേഹവും കൂട്ടുന്നതായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഭുവനേശ്വര്‍ കുമാറിന്റെ സാധ്യത ഇല്ലാതാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നാണ് നെഹ്റ പറഞ്ഞിരിക്കുന്നത്.

മികച്ച ഫോമില്‍ കളിക്കുന്ന ഭുവനേശ്വര്‍ കുമാറിന്റെ സമയമാണിതെന്നും ടി- ട്വന്റിയിലും മറ്റു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണം നയിക്കേണ്ടത് ഭൂവനേവര്‍ ആണെന്നുമാണ് നെഹ്‌റ പറയുന്നത്.

“ഇന്ത്യയുടെ പേസാക്രമണം നയിക്കേണ്ടത് ഭൂവിയാണ്. കഴിഞ്ഞ ഐ.പി.എല്ലിന് മുന്‍പ് വരെ ഭുവിയുടെ ഫോം പിറകോട്ടായിരുന്നു. എന്നാലിപ്പോള്‍, മികച്ച ഫോമിലാണ് കളിക്കുന്നത്. രണ്ടുവര്‍ഷം വരെ കളിക്കളത്തില്‍ തുടരാന്‍ തനിക്ക് കഴിയുമായിരുന്നെങ്കിലും യുവ താരങ്ങള്‍ക്കുവേണ്ടി പിന്‍വാങ്ങുകയാണ്” താരം പറുന്നു.


Dont Miss: സൗബിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു കോഴിക്കോട്ടുകാരി


ഭുവനേശ്വര്‍ കുമാറും യുവതാരം ബുംമ്രയും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ നെഹ്റയ്ക്ക് വിരമിക്കല്‍ അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടുകയായിരുന്നു. ഭാവിയിലും നെഹ്റയെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ടീമിന് ബാധ്യതയായി മാറാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നെഹ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതും.

Latest Stories

We use cookies to give you the best possible experience. Learn more