[share]
[] ന്യൂദല്‍ഹി: പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ആശിഷ് ഖേതന്‍ മത്സരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ നാലാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയിലാണ് ആശിഷ് ഖേതന്റെ പേരുള്ളത്.
അറുപത് പേരുടെ പട്ടികയാണ് ആം ആദ്മി ഇപ്പോള്‍ പുറത്തിറക്കിയത്. ഇന്‍ഫോസിസ് ബോര്‍ഡ് അംഗമായിരുന്ന ബി ബാലകൃഷ്ണന്‍ ബാംഗലൂര്‍ സെന്‍ട്രല്‍ മത്സരത്തില്‍ നിന്ന് മത്സരിക്കും.
ഇതോടെ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളായി. ആകെ 130 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ഇപ്പോള്‍ ഗുലൈല്‍ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടലിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം തെഹല്‍ക്ക ഉള്‍പ്പെടെ വിവിധ അന്വേഷണാത്മക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടറായിരുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ച യുവതിയ്ക്ക് മോദിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ഗുലൈല്‍ ഡോട് കോം ആണ് പുറത്ത് വിട്ടത്.