ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരി സെല്‍വരാജ് ചിത്രം കര്ണന് കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസ്. ധനുഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന കര്ണന് ഏപ്രില്‍ 9നാണ് തിയേറ്ററുകളിലെത്തുന്നത്. ആശിര്‍വാദ് സിനിമാസ് ഉടമ ചലച്ചിത്ര നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് കര്ണന് കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസാണെന്ന് അറിയിച്ചത്.
നേരത്തെ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും പാട്ടുകളും പുറത്തിറങ്ങിയിരുന്നു. വലിയ ആവേശത്തോടെയാണ് ഇതെല്ലാം ആരാധതര് ഏറ്റെടുത്തത്.
രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്ണന്. നടന് ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.
മാരി സെല്‍വരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.
തമിഴ്നാട്ടിലെ ജാതി പ്രശ്നത്തിന്റെ നേര്‍ക്കാഴ്ചകള്‍ പങ്കുവെച്ച ചിത്രമായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു പരിയേറും പെരുമാള്‍.
ജാതീയത ആസ്പദമാക്കി തന്നെയാണ് കര്‍ണനും ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍. ചിത്രത്തിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ashirvad Cinemas will release Dhanush-Mari Selvaraj movie Karnan in Kerala on April 9