| Tuesday, 8th May 2018, 12:25 pm

തന്നെ വളര്‍ത്തിയ സെവന്‍സിനോട് നോ പറയാന്‍ കഴിയില്ലെന്ന് എഫ്.സി പൂനെ താരം ആഷിഖ് കുരുണിയന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: സെവന്‍സ് ഫുട്‌ബോളിനോട് നോ പറയാന്‍ കഴിയില്ലെന്ന് എഫ്.സി പൂനെ താരം ആഷിഖ് കുരുണിയന്‍. ഗോള്‍.കോമിനോടാണ് ആഷിഖ്  ഇക്കാര്യം പറഞ്ഞത്.

“”സെവന്‍സ് ഫുട്‌ബോളിലൂടെയാണ് ഞാന്‍ ഫുട്‌ബോള്‍ കളി ആരംഭിച്ചത്. ചില സെവന്‍സ് ക്ലബ്ബ് മാനേജര്‍മാരുടെ സഹായം കൊണ്ടാണ് എനിക്കെന്റെ ഫുട്‌ബോള്‍ കരിയര്‍ പിന്തുടരാന്‍ കഴിഞ്ഞത്. അതുകൊണ്ട് അവര്‍ കളിക്കാന്‍ വിളിക്കുമ്പോള്‍ നോ എന്ന് പറയാന്‍ കഴിയില്ല”” ആഷിഖ് പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കെതിരായി എന്ത് പറയണമെന്ന് അറിയില്ലെന്നും തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ സെവന്‍സ് കളിക്കുകയെന്നത് സന്തോഷകരമാണെന്നും ആഷിഖ് പറഞ്ഞു.

38ാം വയസില്‍ അബ്ദുള്‍ റസാഖ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു

താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമെന്നതാണ് സെവന്‍സിനെതിരായ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഇക്കാര്യത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനമെടുത്താല്‍ മതിയെന്നും ആഷിഖ് പറയുന്നു.

“” പരിക്ക് റിസ്‌ക് തന്നെയാണ്. പക്ഷെ അത് എവിടെ നിന്നും സംഭവിക്കാം. അതുകൊണ്ട് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ റഫറിയിംങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം. റഫറിയിങ് മെച്ചപ്പെടണം. ലെവന്‍സ് ഫുട്‌ബോളിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ സെവന്‍സിലൂടെ ഒട്ടനവധി ജൂനിയര്‍ താരങ്ങള്‍ വളര്‍ന്നു വരും.”” ആഷിഖ് അഭിപ്രായപ്പെടുന്നു.

ഓഫ് സീസണുകളില്‍ ഐ.എസ്.എല്‍ താരങ്ങള്‍ ഉള്‍പ്പടെ സെവന്‍സ് കളിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിഖ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more