തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തുണ്ട്’ പൂജ ഇന്ന് നടന്നു. അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ചിത്രത്തില്‍ ബിജു മേനോന്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആഷിഖ് ഉസ്മാന് ഒപ്പം നിര്‍മാണ പങ്കാളിയായി ക്യാമറാമാനായ ജിംഷി ഖാലിദുമുണ്ട്. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി യുവാക്കള്‍ക്ക് ഇടയില്‍ ട്രെന്‍ഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രവും സൗബിന്‍ ഷാഹീര്‍, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അയല്‍വാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് ‘തുണ്ട്’.
സംവിധായകന്‍ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
എഡിറ്റിങ്-നമ്പു ഉസ്മാന്‍, ലിറിക്സ്-മു.രി, ആര്‍ട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈന്‍- വിക്കി കിഷന്‍, ഫൈനല്‍ മിക്‌സ്-എം. ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, കോസ്റ്റ്യൂം-മാഷര്‍ ഹംസ, മേക്കപ്പ്-റോണക്സ് സേവ്യര്‍, കൊറിയോഗ്രാഫി-ഷോബി പോള്‍രാജ്, ആക്ഷന്‍-ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഗസ്റ്റിന്‍ ഡാന്‍, അസോസിയേറ്റ് ഡയറക്ടര്‍-ഹാരിഷ് ചന്ദ്ര, സ്റ്റില്‍-രോഹിത് കെ. സുരേഷ്, വിതരണം-സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിങ് പ്ലാന്‍& സ്‌ട്രേറ്റജി-ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ, ഡിസൈന്‍-ഓള്‍ഡ്മങ്ക്.
Content Highlight: Ashiq Usman and Biju Menon’s ‘Thund’ has started shooting