ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്‍ ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. അന്ന ബെന്‍ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്ർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മായാനദി നിര്‍മിച്ച സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. ആഷിഖിന്റെ ചിത്രം മായാനദിയും ഉണ്ണി ആര്‍ തന്നെയായിരുന്നു രചന.
സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രലങ്കാരം മാഷര്‍ ഹംസ, മേക്കപ്പ് റോണസ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്. നേരത്തേ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി ആണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റൊരു ചിത്രം. ഇതു കൂടാതെ കള എന്ന ചിത്രത്തിലും ടോവിനോ അഭിനയിച്ചിരുന്നു.
കപ്പേളയാണ് അന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക