യഥാർത്ഥത്തിൽ അവൻ മീശ വെക്കാറില്ല, സിനിമയ്ക്ക് വേണ്ടിയാണ് അങ്ങനെ ഡിസൈൻ ചെയ്തത്: ആഷിഖ് അബു
Entertainment
യഥാർത്ഥത്തിൽ അവൻ മീശ വെക്കാറില്ല, സിനിമയ്ക്ക് വേണ്ടിയാണ് അങ്ങനെ ഡിസൈൻ ചെയ്തത്: ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd December 2024, 4:27 pm

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു. ഹനുമാൻ കൈൻഡ് എന്നറിയപ്പെടുന്ന റാപ്പർ സൂരജ് ചെറുകാടും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സൂരജിനെ ഒരുപാട് നാളായി അറിയാമെന്നും കൊച്ചിയിൽ പരിപാടി നടത്തിയപ്പോൾ അദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്നും ആഷിഖ് അബു പറയുന്നു. സിനിമയിലെ കഥാപാത്രങ്ങളെ ഓർത്തപ്പോൾ ഓർമ വന്ന ഒരു മുഖം സൂരജിന്റേതാണെന്നും ഇപ്പോൾ കാണുന്ന മീശ വച്ച ലുക്ക് സിനിമയ്ക്കുവേണ്ടി ഡിസൈൻ ചെയ്തതാണെന്നും ആഷിഖ് അബു പറയുന്നു. യഥാർത്ഥത്തിൽ മീശ വെക്കുന്ന ആളല്ല സൂരജെന്നും ആഷിഖ് അബു ദേശാഭിമാനി ദിനപത്രത്തോട് പറഞ്ഞു.

‘ഒരുപാട് കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരാളാണ്. നാലഞ്ച് കൊല്ലമായിട്ട് അറിയാം. കൊച്ചിയിൽ പരിപാടി നടത്തിയപ്പോൾ കൊണ്ടു വരാൻ ശ്രമിച്ചതാണ്. ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. സിനിമയുടെ കഥാപാത്രങ്ങൾക്കായി ആലോചിച്ചപ്പോൾ ഓർമയിൽ വന്ന മുഖമാണിത്.

 

പിന്നെ നല്ല പെർഫോമറാണെന്നും അറിയാം. അങ്ങനെയാണ് സിനിമയിലേക്ക് വിളിക്കുന്നത്. ഇപ്പോൾ കാണുന്ന മീശ വച്ച ലുക്ക് സിനിമയ്ക്കുവേണ്ടി ഡിസൈൻ ചെയ്‌തതാണ്. യഥാർഥത്തിൽ അവൻ മീശ വയ്ക്കാറില്ലായിരുന്നു,’ആഷിഖ് അബു പറയുന്നു.

വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് മുരളി, റാഫി, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, സെന്ന ഹെഡ്‌ഗേ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റെക്‌സ് വിജയനാണ് ചിത്രത്തിന്റെ സംഗീതം. ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവരുടേതാണ് തിരക്കഥ.

 

Content Highlight: Ashiq Abu About Hanuman Kind