ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിനെതിരെ കടുത്ത വിമര്‍ശനവുമായി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക അംഗം രംഗത്ത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട പണപ്പെരുപ്പ നിരക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക അംഗം കൂടിയായ അഷിമ ഗോയല്‍ അഭിപ്രായപ്പെട്ടത്.
ആര്‍.ബി.എ യുടെ വായ്പാനിരക്ക് അടുത്ത ദിവസം പുറത്തുവരാനിരിക്കുന്നതിനിടെയാണ് അഷിമ ഈ ആരോപണവുമായി എത്തിയത്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെക്കുറിച്ച്് ആര്‍.ബി.ഐയുടെ കാഴ്ചപ്പാടുകള്‍ ശരിയാണെന്ന് തോന്നുന്നില്ല.
പണപ്പെരുപ്പം പെരുപ്പിച്ച കാണിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതാണ് പലിശ നിരക്ക് ഉയരാനുള്ള കാരണമെന്നാണ് അഷിമ പറയുന്നത്.
ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ശരിയായ രീതിയില്ലല മുന്നോട്ട് പോകുന്നത്. വിലക്കയറ്റം ഉയരുമെന്ന് വീക്ഷണത്തോടെ ബാങ്ക് നിരക്ക് കൂട്ടുകയാണ്.
പണപ്പെരുപ്പം നാലുശതമാനത്തിനടുത്ത് സുരക്ഷിതമായി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ പലിശനിരക്കില്‍ കുറവ് വരുത്താന്‍ ആര്‍.ബി.ഐ ക്ക് കഴിയുമെന്നാണ് അഷിമയുടെ വാദം.