| Monday, 3rd September 2018, 8:58 pm

'കേരളത്തിന്റെ അതിജീവനം വെള്ളിത്തിരയില്‍'; നിപ ബാധ ആഷിഖ് അബു സിനിമയാക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോടിനെ ദീര്‍ഘകാലം പ്രതിസന്ധിയിലാക്കിയ നിപാ വൈറസ് ബാധയെ വൈള്ളിത്തിരയിലെത്തിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. മുഹ്‌സിന്‍ പെരാരി, സുഹാസ്, ശറഫു എന്നിവര്‍ ചേര്‍ന്ന് രചിക്കുന്ന സിനിമയില്‍ രാജീവ് രവിയാണ് ഛായാഗ്രഹം.

രേവതി, ആസിഫ് അലി, ടോവിനോ തോമസ്, കാലിദാസ് ജയറാം, രമ്യമ്പീശന്‍, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.


Read Also : ബി.ജെ.പിക്ക് തകര്‍ച്ച; കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആശിഖ് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഇതു വരെ ഒരു സൂചനയും നല്‍കാതെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ആശിഖ് പുറത്തു വിട്ടത്.

കേരളത്തിന്റെ അതിജീവന കഥപറയുന്ന ചിത്രം ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ആശിഖ് അബു. ഇതുവരെ ഇറങ്ങിയ എല്ലാ ആഷിഖ് അബു ചിത്രങ്ങളും കുറഞ്ഞത് വിപണിയില്‍ ശരാശരി വിജയമെങ്കിലും നേടിയിരുന്നു. അതു കൊണ്ട് തന്നെ ആശിഖ് പടത്തെ ആകാംശയോടെയാകും പ്രേക്ഷകര്‍ സ്വീകരിക്കുക.

ഏറ്റവും ്അവസാനമിറങ്ങിയ മായാനദി വലിയ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ശ്യാം പുഷ്‌കരന്‍, ദിലീഷ് എന്നിവരും ചേര്‍ന്നാണ് കൂടുതല്‍ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more