ശ്രീനഗര്‍: തികഞ്ഞ സമാധാനവാദിയായിരുന്നു അഫ്ഷാന്‍ ആഷിഖ് കഴിഞ്ഞ ഏപ്രില്‍ 24 വരെ. പഠനവും ഫുട്ബേളുമായി നടന്നിരുന്ന ഇരുപത്തിയൊന്നുകാരിയായിരുന്ന അഫ്ഷാന്‍ ഫുട്ബോള്‍ താരത്തില്‍ നിന്ന് പ്രക്ഷേഭകാരിയായി മാറിയത് വളരെ പെട്ടെന്നാിരുന്നു.
ബിരുദ്ധ വിദ്യാര്‍ത്ഥിയും കാശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകയുമായ അഫ്ഷാന്‍ പ്രക്ഷോഭകാരിയായി മാറിയത് നാട്ടുകാര്‍ക്ക വരെ അവിശ്വസനീയമായിരുന്നു. നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന നാട്ടില്‍ ഫുട്‌ബോളും പഠനവുമായ് നടന്ന കുട്ടി സുരക്ഷാ ഭടന്മാരെ കല്ലെറിയുന്ന ചിത്രമായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്നത്.
എന്നാല്‍ താനൊരിക്കലും സുരക്ഷാ സൈന്യത്തിന് എതിരല്ലെന്ന് പറയുന്ന അഷ്ഫാന്‍ അന്ന് നടന്ന സംഭവങ്ങളെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
“ഇക്കഴിഞ്ഞ 24ന് രണ്ടര മണിക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനഞ്ചോളം പെണ്‍ കുട്ടികളുമായി ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. പെട്ടെന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ചെറുപ്പക്കാരായ പ്രക്ഷോഭകരെ നേരിടുന്ന പൊലീസുകാരന്‍ തങ്ങളുടെ സംഘത്തിന് നേരെയും തിരിഞ്ഞു”.
“അയാള്‍ ഞങ്ങളോട് കയര്‍ക്കുകയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അടിക്കുകയും ചെയ്തും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. സംഘര്‍ഷം അടങ്ങാതെ വന്നപ്പോള്‍ തന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും പൊലീസിനെതിരെ തിരിയുകയായിരുന്നു. അവര്‍ക്ക് വേറെ വഴികളുണ്ടായിരുന്നില്ല.” അഷ്ഫാന്‍ പറഞ്ഞു.
അവിടെ നിന്ന് ഭീരുവെന്ന ലേബലുമായ് തിരിച്ച് പോവുക അല്ലെങ്കില്‍ അനീതിക്കെതിരെ പ്രതികരിക്കുക എന്നീ രണ്ട് വഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറഞ്ഞ അഷ്ഫാന്‍ നിരത്തില്‍ കിടന്ന കല്ലെടുത്ത് എറിയുകയായിരുന്നെന്നും പറയുന്നു. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ എടുത്ത കല്ലെറിയുന്ന നീല സല്‍വാര്‍ കമ്മീസിട്ട പെണ്‍കുട്ടിയുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
You must read this ‘പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം’; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്
“കല്ല് കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമെങ്കില്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ എന്നേ അവസാനിച്ചേനേ. കാശ്മീരിനെ രക്ഷിക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂ. പാകിസ്ഥാന് വേണ്ടത് കാശ്മീരാണ് ജനങ്ങളെയല്ല” അഫ്ഷന്‍ പറയുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു പാട്യാല സ്പോര്‍ട്സ് അക്കാഡമിയില്‍ നിന്ന് പഠിച്ചിറങ്ങിയ കായിക താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.