Advertisement
DSport
ആഷസിന് നാളെ തുടക്കം, പീറ്റേഴ്‌സണിന് നൂറാം ടെസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 20, 09:53 am
Wednesday, 20th November 2013, 3:23 pm

[]ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ കെവിന്‍ പീറ്റേഴ്‌സണിന് നാളെ നൂറാം ടെസ്റ്റ്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റാണ് പീറ്റേഴ്‌സണിന്റെ കരിയറിലെ സെഞ്ച്വറി ടെസ്റ്റ്.

2004-ല്‍ ആണ് ഈ പാതി ദക്ഷിണാഫ്രിക്കക്കാരന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന പതിനൊന്നാമത് ഇംഗ്ലീഷ് താരമാണ് ആരാധകരുടെ പ്രിയപ്പെട്ട കെ.പി.

ആഷസില്‍ തുടര്‍ച്ചയായി മൂന്നുതവണ വിജയം നേടിയപ്പോള്‍ ബാറ്റിങിലും ബൗളിങ്ങിലും ഇംഗ്ലണ്ടിന്റെ നട്ടെല്ലായിരുന്നു കെ.പി.

കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് മോചിതനായെത്തിയ പീറ്റേഴ്‌സണ്‍ പരമ്പരയോടെ വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹം 2015 ലോകകപ്പിലും കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

99 ടെസ്റ്റുകളില്‍ നിന്നായി 7887 റണ്‍സാണ് ഇതുവരെ കെ.പി ഇതുവരെ നേടിയത്.

2012-ല്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഉടന്‍ തന്നെ തീരുമാനം മാറ്റിയിരുന്നു. 130 ഏകദിനങ്ങളില്‍ നിന്നായി 4440 റണ്‍സാണ് സമ്പാദ്യം.

തുടര്‍ച്ചയായ മൂന്ന് ആഷസ് പരമ്പരവിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.