ഗാബ: ആഷസ് പരമ്പരയുടെ ഒന്നാം ടെസ്റ്റ് വിവാദത്തില്‍. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ നോ ബോളുകള്‍ അംപയര്‍ വിളിച്ചില്ല എന്നതാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ചയിലെ ആദ്യ സെഷനില്‍ 14 നോ ബോളുകളാണ് ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞത്. ഇതില്‍ ഒരെണ്ണം മാത്രമാണ് അംപയറുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരെണ്ണം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പുനപരിശോധിച്ചു. മത്സരത്തില്‍ 17 റണ്‍സില്‍ നില്‍ക്കേ വാര്‍ണര്‍ ബെന്‍ സ്റ്റോക്‌സിന്റെ ബോളില്‍ പുറത്തായി.
പക്ഷേ മൂന്നാം അംപയര്‍ നടത്തിയ പരിശോധന ഇത് നോട്ട് ഔട്ട് എന്ന് വിധിച്ചു. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ആ ബോള്‍ നോ ബോളാണെന്ന് കണ്ടെത്തുകയായിരുന്നു.
ആ ഓവറിലെ തന്നെ ആദ്യത്തെ നാല് ബോളിലും സമാനമായി ബെന്‍ സ്റ്റോക്‌സ് നോ ബോള്‍ എറിഞ്ഞിരുന്നു. എന്നാല്‍ ഇത് ഓണ്‍ ഫീല്‍ഡ് അംപയര്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഭാഗമായിട്ടുള്ള എല്ലാ ടെസ്റ്റ് പരമ്പരകളിലും നോ ബോള്‍ മൂന്നാം അംപയര്‍ പരിശോധിക്കണമെന്നുള്ള റൂള്‍ നിലവിലുണ്ട്.
2019ല്‍ ഐ.സി.സി കൊണ്ടുവന്ന നോ ബോള്‍ ടെക്‌നോളജി ഗാബയില്‍ ഉപയോഗിക്കുന്നില്ലെന്ന ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ബൗളര്‍ എറിയുന്ന ഓരോ പന്തും നോ ബോള്‍ ആണോ എന്ന് മൂന്നാം അമ്പയര്‍ പരിശോധിക്കണമെന്ന നിയമം ആണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പ്രയോഗിക്കാതെ പോയത്.
വിക്കറ്റ് ലഭിയ്ക്കുന്ന പന്ത് മാത്രമാണ് ഇപ്പോള്‍ നോ ബോളിനായി പരിശോധിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ashes 2021: Ben Stokes bowls 14 no-balls in a session but only 1 detected