ഭോപ്പാല്‍: ബി.ജെ.പി. എം.പി. മനേക ഗാന്ധിയെ തള്ളിപ്പറഞ്ഞ് മുന്‍ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി.നേതാവുമായ അജയ് വൈഷ്‌ണോയി.
തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എം.പിയാണ് മനേക എന്നുപറയാന്‍ തനിക്ക് നാണം തോന്നുന്നുവെന്നാണ് അജയ് പറഞ്ഞത്.
ജബല്‍പൂര്‍ വെറ്ററിനറി കോളേജിലെ വെറ്ററിനറി ഡോക്ടര്‍ വികാസ് ശര്‍മയോട് മോശമായി സംസാരിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് ബി.ജെ.പി. നേതാവിന്റെ പ്രതികരണം.
മനേക ഒരു പാര്‍ട്ടി എം.പിയാണ് വെറുമൊരു നേതാവു മാത്രമല്ലെന്ന് ഓര്‍ക്കണമെന്നും മനേക പറഞ്ഞതോര്‍ത്ത് തനിക്ക് ലജ്ജയുണ്ടെന്നും അജയ് പറഞ്ഞു.
മനേക ഗാന്ധിയും വെറ്റിനറി ഡോക്ടറും തമ്മിലുള്ള ഒരു ടെലിഫോണിക് സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഫോണിലൂടെ മനേക ഡോക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പറയുന്നത്.
ഒരു നായക്ക് ശസ്ത്രക്രിയ നടത്തിയതായിരുന്നു വിഷയം.
ശസ്ത്രക്രിയയ്ക്ക് വാങ്ങിയ പണം ക്ലൈന്റിന് തിരികെ കൊടുക്കണമെന്നും
അല്ലെങ്കില്‍ ഡോക്‌റുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്നും മനേക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Ashamed That Maneka Gandhi MP From My Party, Says BJP MLA