| Wednesday, 11th October 2023, 6:06 pm

കശ്മീര്‍ ഫയല്‍സ് നിര്‍മാതാക്കളെ വിമര്‍ശിച്ച് ആശാ പരേഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ആശാ പരേഖ്. സിനിമയില്‍ നിന്ന് ലഭിച്ച ലാഭം കാശ്മീരിലെ ഹിന്ദുക്കളുടെ ക്ഷേമത്തിനായ് സംഭാവന ചെയ്‌തോ എന്നായിരുന്നു അവരുടെ ചോദ്യം.

ചിത്രത്തിന്റെ റിലീസ് നിരവധി വിവാദങ്ങള്‍ക്കിടയാക്കിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ 400 കോടി കളക്ഷനും നേടിയതായ് അവര്‍ പറഞ്ഞു.

ഇത്തരമൊരു ലാഭം നേടിയിട്ടും നിര്‍മാതാക്കള്‍ കശ്മീരിലെ ഹിന്ദുകള്‍ക്ക് എന്ത് നല്‍കി. ഇപ്പോഴുമവര്‍ പ്രാഥമിക സൗകര്യങ്ങളായ വെള്ളവും വൈദ്യുതിയുമില്ലാതെ ഉഴറുകയാണെന്നും നടി പറഞ്ഞു.

എല്ലാവരുടെയും വിഹിതം നല്‍കിയ ശേഷം നിര്‍മാതക്കള്‍ക്ക് അവരുടെ ലാഭം ലഭിക്കും. സിനിമയുടെ 400 കോടി രൂപാ വരുമാനത്തില്‍ 200 കോടി ലാഭം നേടിയെങ്കില്‍ ജനങ്ങളെ സഹായിക്കാന്‍ ഒരു 50 കോടിയെങ്കിലും നല്‍കാമായിരുന്നു നടി കൂട്ടിച്ചേര്‍ത്തു.

വിവേക് അഗ്‌നി ഹോത്രി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് കശ്മീര്‍ ഫൈല്‍സ്. 1990 കളുടെ തുടക്കത്തില്‍ സായുധ കലാപത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ താഴ്വരയില്‍ നിന്നും പാലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് സിനിമ. വിവേക് അഗ്‌നിഹോത്രി ഭാര്യ പല്ലവി ജോഷി, തേജ് നാരായണ്‍ അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. നിര്‍മാതാവായ പല്ലവി ജോഷി കേന്ദ്ര കഥാപാത്രത്തെ കൂടി അവതരിപ്പിച്ചിരുന്നു.

content highlight: Asha parekh criticise makers of kashmir files

We use cookies to give you the best possible experience. Learn more