ആ പിച്ചിലേക്ക് ഇനിയില്ല; അര്‍ഹിച്ച രീതിയില്‍ ഗാര്‍ഡ് ഓഫ് ഓണറോടെ അസ്ഗറിന് വിട ചൊല്ലി അഫ്ഗാനിസ്ഥാന്‍
ICC T-20 WORLD CUP
ആ പിച്ചിലേക്ക് ഇനിയില്ല; അര്‍ഹിച്ച രീതിയില്‍ ഗാര്‍ഡ് ഓഫ് ഓണറോടെ അസ്ഗറിന് വിട ചൊല്ലി അഫ്ഗാനിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st October 2021, 8:00 pm

അബുദാബി: അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും വലംകയ്യന്‍ ബാറ്ററുമായിരുന്ന അസ്ഗര്‍ അഫ്ഗാന്‍ വിരമിച്ചു. നമീബിയമുമായുള്ള മത്സരത്തിനിടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടീം തങ്ങളുടെ പ്രിയതാരത്തിന് വിടവാങ്ങള്‍ നല്‍കിയത്.

ശനിയാഴ്ചയായിരുന്നു അസ്ഗര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. നമീബിയയുമായി നടക്കുന്നത് തന്റെ കരിയറിലെ അവസാന മത്സരമാണെന്നും, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണ് എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

ബാറ്റിംഗിനായി മൈതാനത്തേക്കിറങ്ങുമ്പോള്‍ നമീബിയയും താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.

Watch: Asghar Afghan receives Guard of Honour from Namibia | Cricket News - Times of India

ഏതൊരു താരവും കൊതിക്കുന്ന വിടവാങ്ങലാണ് അഫ്ഗാന്‍ ടീം തങ്ങളുടെ പ്രിയപ്പെട്ട മുന്‍ ക്യാപ്റ്റന് നല്‍കിയത്.

23 പന്തില്‍ നിന്നും 31 റണ്‍സ് നേടിയാണ് താരം ഇന്ന് കളം വിട്ടത്. റൂബന്‍ ട്രംപല്‍മന്റെ പന്തില്‍ വാന്‍ ലിംഗന് ക്യാച്ച് നല്‍കി അസ്ഗര്‍ മടങ്ങുമ്പോള്‍ ഒരു ജനതയൊന്നാകെ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

ഔട്ടായ ശേഷം തിരികെ ഡഗ്ഔട്ടിലേക്ക് നടക്കുമ്പോള്‍ ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണറിനൊപ്പം, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരും എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുകയായിരുന്നു. ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അസ്ഗര്‍ ഡഗ്ഔട്ടിലെത്തിയത്.

2009ല്‍ സ്‌കോട്ട്‌ലാന്റിനോടായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം.6 ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ടി-20കളുമാണ് അസ്ഗര്‍ അഫ്ഗാനായി കളിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asgar Afgan retired from international cricket, both team gives him guard of honor