കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ മമ്മൂട്ടി തങ്ങളിലെ ഒരാളായിരുന്നെന്ന് അസീസ് നെടുമങ്ങാട്. സിനിമയിൽ അസീസ്, ശബരീഷ്,റോണി, മമ്മൂട്ടി തുടങ്ങിയ നാലംഗ സ്‌ക്വാഡിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. സിനിമയിലേതെന്ന പോലെ ഓഫ് സ്ക്രീനിലും മമ്മൂട്ടി എപ്പോഴും തങ്ങളുടെ കൂടെയാണ് ഉണ്ടാവുകയെന്ന് പറയുകയാണ് അസീസ്.
തങ്ങൾ മൂന്ന് പേരുമില്ലാതെ മമ്മൂട്ടി ഭക്ഷണം കഴിക്കില്ലെന്നും തങ്ങൾ വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുമെന്നും അസീസ് പറയുന്നുണ്ട്. ഒരു ജേഷ്‌ഠനെ പോലെ അല്ലെങ്കിൽ നമ്മുടെ ഒരു സാറിനെ പോലെയാണ് മമ്മൂക്ക നിന്നിരുന്നതിനും അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ലെന്നും അസീസ് നെടുമങ്ങാട് കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞങ്ങൾ മൂന്നുപേരും ഇല്ലാതെ മമ്മൂക്ക ഫുഡ് കഴിക്കില്ല. ഏകദേശം 85 ദിവസം മമ്മൂക്ക സെറ്റിൽ ഉണ്ടായിരുന്നു. ഞാനും ശബരിയുമൊക്കെ 91 ദിവസം ഉണ്ടായിരുന്നു. ആ 85 ദിവസവും നമ്മൾ ഒരുമിച്ചാണ് ഉണ്ടാവുക. ‘അവർ എവിടെടാ’, എന്ന് നമ്മളെ കണ്ടില്ലെങ്കിൽ മമ്മൂക്ക ചോദിക്കും. കാരണം ചിലപ്പോൾ നമ്മൾ ഷൂട്ട് കഴിഞ്ഞാൽ കറങ്ങി നടക്കും. അവിടെ എവിടെയെങ്കിലും മാറി നിന്ന് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മമ്മൂക്ക കഴിക്കാൻ വിളിക്കുന്നു എന്ന് പറയുക അപ്പോൾ നമ്മൾ ഓടി ചെല്ലും. നമ്മൾ കഴിക്കാതെ പുള്ളി കഴിക്കില്ല, ഭക്ഷണം അവിടെ വെച്ചു കൊണ്ടിരിക്കും.
ഷോട്ട് കഴിഞ്ഞാലും ഞങ്ങൾ നാല് പേരും കൂടിയിരുന്നു അതിനെ കുറിച്ച് തന്നെയാവും സംസാരം. പിന്നെ എവിടെ പോവുകയാണെങ്കിലും ഒരുമിച്ച് തന്നെയാണ് പോവുക. ‘ശബരീഷ് ഏട്ടാ അസിസിക്ക ഷോട്ട് റെഡി’ എന്ന് പറഞ്ഞ് വിളിച്ചാൽ എന്താ ഞാൻ ഇല്ലെ എന്നാണ് മമ്മൂക്ക ചോദിക്കുക. മമ്മൂക്ക ഈ ഷോട്ടിൽ ഇല്ല എന്ന് പറയുമ്പോൾ ‘ഞാനും ഉണ്ട്’ എന്ന് പറഞ്ഞിട്ട് നമ്മുടെ കൂടെ വന്നിട്ട് ഷൂട്ട് കണ്ടുകൊണ്ടിരിക്കും.
നമ്മുടെ ഒരു ജേഷ്‌ഠൻ പോലെ അല്ലെങ്കിൽ നമ്മുടെ ഒരു സാറിനെ പോലെയാണ്. അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നുകയില്ല. നമ്മുടെ സീനിയർ ഉദ്യോഗസ്ഥന്റെ അടുത്ത് നമ്മുടെ ജേഷ്‌ഠന്റെയോ മുതിർന്ന ഒരാളുടെ അടുത്ത് പെരുമാറുന്ന പോലെ തന്നെയാണ് മമ്മൂക്കയുടെ അടുത്ത് സംസാരിക്കുന്നത്. അത് പുറത്താണെങ്കിലും ആണെങ്കിലും ഷൂട്ട് നടക്കുമ്പോഴും നമ്മളിലെ ഒരാളാണ് മമ്മൂക്ക. ജോൺ സാറേ എന്നൊരു സാധനമാണ് ഷൂട്ടിൽ , പുറത്ത് നിന്ന് സംസാരിക്കുമ്പോൾ ‘മമ്മൂക്ക’ ആ ഒരു വിളിയുടെ മാറ്റമേയുള്ളു. ആ മൂഡ് മമ്മൂക്ക ക്രിയേറ്റ് ചെയ്യും,’ അസീസ് നെടുമങ്ങാട് പറഞ്ഞു.
Content Highlight: Asees nedumangad about mammooty’s caring