എന്നാല്‍ കോണ്‍ഗ്രസും ഇടത് അനുകൂല പാര്‍ട്ടികളും വിഷയത്തില്‍ വളരെ കരുതലോടെയുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നത് ദു:ഖകരമായിരുന്നു. രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവര്‍ക്ക് കടമയുണ്ട്. ജനാധിപത്യത്തിന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് ഇത്രയും വലിയ ഒരു വാര്‍ത്തയുണ്ടായിരുന്നിട്ടും, അതിനോട് ശക്തമായി പ്രതികരിക്കാതെ എന്നാല്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുന്ന വിധത്തിലുള്ള പ്രതികരണമായിരുന്നു ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നടത്തിയത്.
[share]
അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സ്വാമി അസീമാനന്ദയെ എന്‍.ഐ.എ പ്രത്യേക കോടതി വെറുതെ വിട്ടു. സ്്‌ഫോടനങ്ങള്‍ക്കു പിന്നിലെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തിയത് ലീനാ ഗീത രഘുനാഥ് അസീമാനന്ദയുമായി കാരവന് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു ഈ സാഹചര്യത്തില്‍, 2014 ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ച, ലീനയുമായുള്ള ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു..
ഫേസ് ടു ഫേസ് / ലീനാ ഗീതാ രഘുനാഥ്
മൊഴിമാറ്റം / ആര്യ പി. രാജന്‍
2006 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് ഇന്ത്യയൊട്ടാകെ നിരവധി ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്.അതില്‍ ഏറ്റവും ഭീകരമായത് 2007 ഫെബ്രുവരി 18 ന് പാക്കിസ്ഥാനിലേക്കുള്ള സംഝോധ എക്‌സ്പ്രസ് ട്രെയിനില്‍ ഉണ്ടായ ബോംബാക്രമണമായിരുന്നു. 68 ആളുകളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് പുറമെ, മക്ക മസ്ജിദ്, മലേഗാവ് സ്‌ഫോടനങ്ങളിലുള്‍പ്പെടെ 119 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹിന്ദുത്വ നേതവായിരുന്ന സ്വാമി അസീമാനന്ദയായിരുന്നു ഈ വ്യത്യസ്ത ആക്രമണങ്ങളിലെ പ്രധാന പ്രതി. പിന്നീട് ആക്രമണങ്ങളുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
അംബാലാ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടന്ന അസീമാനന്ദയുടെ പത്തുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന റെക്കോഡ് ചെയ്യപ്പെട്ട അഭിമുഖം ഫെബ്രുവരി ലക്കത്തില്‍ കാരവന്‍ മാസിക പ്രസിദ്ധീകരിച്ചത് വന്‍ വിവാദത്തിന് തുടക്കമിടുകയും ചെയ്തു.
അഭിമുഖത്തിന്റെ ആധികാരികത ചോദ്യം ചെയ്ത ആര്‍.എസ്.എസ്, മുംബൈയിലേയും ദല്‍ഹിയിലേയും കാരവന്റെ ഓഫീസുകള്‍ക്ക് നേരെ ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും അയ്ക്കാന്‍ തുടങ്ങി.
ദല്‍ഹിയില്‍ സ്ഥാപനത്തിന് നേരെ 100 കണക്കിന് വരുന്ന സംഘ്പ്രവര്‍ത്തര്‍ പ്രതിഷേധവുമായി എത്തുകയും കാരവന്റെ പ്രസ്തുത പതിപ്പുകള്‍ മുഴുവന്‍ തീയിട്ട് ചുടുകയും ചെയ്തു.
സംഭവം വിവാദമായതോടെ താന്‍ അത്തരമൊരു അഭിമുഖം കാരവന്‍ മാഗസിന് നല്‍കിയിട്ടില്ലെന്ന് ടി.വി ന്യൂസ് ചാനലിന് അയച്ച കത്തില്‍ അസീമാനന്ദ വെളിപ്പെടുത്തി. എന്നാല്‍ ഇതിന് ശേഷം അഭിമുഖത്തിന്റെ ഓഡിയോ ടാപ്പും മാഗസിന്‍ പുറത്തുവിടുകയായിരുന്നു.
പ്രസ്തുത അഭിമുഖം നടത്താനുണ്ടായ സാഹചര്യവും അതിന് ലഭിച്ച പ്രതികരണത്തെ കുറിച്ചും ലീനാ ഗീതാ രഘുനാഥ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഇന്ത്യാ ഇങ്ക് ബ്ലോഗില്‍ രക്ഷ കുമാറുമായി സംസാരിക്കുന്നു.
ഇത്തരമൊരു അഭിമുഖം ചെയ്യണമെന്ന തോന്നല്‍ എങ്ങനെയുണ്ടായി?
2011 ന്റെ തുടക്കത്തില്‍ തന്നെ ഒരു പ്രത്യേക സ്റ്റോറി ചെയ്യണമെന്ന ആഗ്രഹം മനസില്‍ ഉണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മാലേഗാവ് സ്‌ഫോടനത്തിന്റേയും സംഝോധ സ്‌ഫോടത്തിന്റെയും പ്രധാന ആസൂത്രകന്‍ താനാണെന്ന സ്വാമി അസീമാനന്ദയുടെ ആദ്യ കുറ്റസമ്മതം വരുന്നത്.
മജിസ്‌ട്രേറ്റിന് മുന്നില്‍ നടത്തിയ കുറ്റസമ്മതമൊഴി അന്ന് വലിയ വാര്‍ത്തയായിരുന്നു. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ആര്‍.എസ്.എസിന്റെ വലിയ നേതാക്കളില്‍ ഒരാളായ അസീമാനന്ദയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു പ്രത്യേക ലേഖനം ചെയ്യണമെന്ന് തോന്നുകയായിരുന്നു.
എപ്പോഴാണ് അതിനായുള്ള ജോലി തുടങ്ങിയത്? എങ്ങനെയായിരുന്നു അത് ?
ഗുജറാത്തില്‍ അസീമാനന്ദ ജീവിച്ച സ്ഥലത്തെ കുറിച്ച് അറിഞ്ഞു. അവിടുത്തെ ആളുകളുമായി സംസാരിച്ചു. 1990 കളില്‍ സി.ബി.ഐയും എന്‍.ഐ.എയും സംഝോധ ആക്രമണത്തിന് ശേഷം നടത്തിയ അന്വേഷണത്തെ കുറിച്ചും മനസിലാക്കി.
കലാപങ്ങളും അക്രമങ്ങളും മുതല്‍ക്കൂട്ടാക്കിയ സ്വാമിയുടെ ജീവിതത്തെ പറ്റി കഴിയാവുന്നത്ര പഠിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
കേസിനെ കുറിച്ചുള്ള പല രേഖകളും ശേഖരിച്ചു. സംഝോധ സ്‌ഫോടനത്തിന് ശേഷമുള്ള ചാര്‍ജ് ഷീറ്റ് ഞാന്‍ കണ്ടു. അതിന് ശേഷം കേസിനെ കുറിച്ചും വിഷയത്തെ കുറിച്ചും 150 വാക്കുകളില്‍ ഒതുങ്ങുന്ന ഒരു റിപ്പോര്‍ട്ട് ഞാന്‍ എഡിറ്റര്‍ക്ക് മുന്‍പില്‍ വെച്ചു. അതിന് ശേഷം അസീമാനന്ദയുമായുള്ള അഭിമുഖം എങ്ങനെ ലഭിക്കുമെന്ന് അന്വേഷിക്കാനായി അദ്ദേഹം എന്നെ പറഞ്ഞുവിടുകയായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
എന്റെ അഭിമുഖത്തില്‍ എനിക്ക് കിട്ടേണ്ട ഏറ്റവും വലിയ സംഗതി തന്നെയാണ് അസീമാനന്ദയുടെ വാക്കുകളില്‍ നിന്നും ലഭിച്ചതെന്ന് മനസിലായി. അതിന് ശേഷം പിന്നെ ചെയ്യാനുണ്ടായിരുന്നത് ഈ വാര്‍ത്ത കഴിവതും വേഗം ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു.
സ്വാമിയുടെ അടുത്തെത്തുകയെന്നത് എളുപ്പമായിരുന്നോ അതോ ഏറെ ബുദ്ധിമുട്ടിയോ?
ആദ്യത്തെ ഒന്ന് രണ്ട് മാസം ഞാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകരെ പോയി കണ്ട് സംസാരിക്കുകയും, പഞ്ച്കുള കോടതിയുമായി ബന്ധപ്പെടുകയും ചെയ്തു.
എന്നില്‍ അവര്‍ക്ക് ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. അങ്ങനെയാണെങ്കില്‍ സ്വാമിയുമായി എനിക്ക് പെട്ടെന്ന് തന്നെ ബന്ധപ്പെടാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു.
എങ്ങനെയാണ് നിങ്ങളുമായി സംസാരിക്കാനുള്ള സമ്മതം അസീമാനന്ദ നല്‍കുന്നത് ? താങ്കള്‍ സ്വാമിയുമായി സംസാരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് അറിയാമായിരുന്നോ?
അതാണ് വലിയ ഭാഗ്യം. ഞാന്‍ സ്വാമിയുമായി സംസാരിക്കാന്‍ പോകുന്ന കാര്യം അഭിഭാഷകര്‍ക്ക് അറിയാമായിരുന്നു. എന്റെ കൈയ്യിലുണ്ടായിരുന്ന രേഖകള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാമെന്നുള്ള നിലപാടിലായിരുന്നു ഞാന്‍. പിന്നെ ആദ്യ തവണ സ്വാമിയെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ എനിക്കൊപ്പം മുറിയില്‍ തന്നെ ഉണ്ടായിരുന്നു.
താങ്കള്‍ ഈ അഭിമുഖം പുറത്ത് വിട്ട പ്രസ്തുത സമയത്തെ ചില രാഷ്ട്രീയനിരീക്ഷകരും മാധ്യമങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസ്ഥയില്‍.. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് ?
ഒരു പ്രത്യേക സമയം നോക്കി പുറത്തുവിട്ട ഒരു സ്റ്റോറിയല്ല ഇത്. 2013 സെപ്റ്റംബറില്‍ ഇതിന്റെ മുഴുവന്‍ ജോലിയും തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് ഇതിന്റെ ആദ്യ ഡ്രാഫ്റ്റ് മാത്രമേ തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
അതിന് ശേഷം ഇതേ കേസില്‍ കുറ്റക്കാരായ സ്വാമിനി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ നുമായി സംസാരിച്ചു. അതിന് ശേഷം വീണ്ടും അസീമാനന്ദയുടെ അടുത്ത് പോയി. അതിന് ശേഷം ജനുവരി മാസത്തോടെയാണ് അസീമാനന്ദയുമായുള്ള അവസാന അഭിമുഖം പൂര്‍ത്തിയാകുന്നത്.
ആ അഭിമുഖത്തിലാണ് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് അടക്കമുള്ളവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ രംഗത്തിറങ്ങിയതെന്ന് സ്വാമി അസിമാനന്ദ വെളിപ്പെടുത്തുന്നത്.
അദ്ദേഹം ആദ്യം അക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ അത് തന്നെയാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് എനിക്ക് ഉറപ്പിക്കേണ്ടതായി ഉണ്ടായിരുന്നു. അതിന് വേണ്ടി ഞാന്‍ വീണ്ടും അതേ കാര്യം തന്നെ എടുത്ത് ചോദിച്ചു.
മുന്‍പ് പറഞ്ഞ അതേ വാക്കുകള്‍ കുറച്ചുകൂടി ശക്തമായി തന്നെ അദ്ദേഹം വീണ്ടും പറഞ്ഞു. എന്റെ അഭിമുഖത്തില്‍ എനിക്ക് കിട്ടേണ്ട ഏറ്റവും വലിയ സംഗതി തന്നെയാണ് അസീമാനന്ദയുടെ വാക്കുകളില്‍ നിന്നും ലഭിച്ചതെന്ന് മനസിലായി. അതിന് ശേഷം പിന്നെ ചെയ്യാനുണ്ടായിരുന്നത് ഈ വാര്‍ത്ത കഴിവതും വേഗം ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു.
ഇത്രയും വലിയൊരു സംഭവമായി ഈ അഭിമുഖം മാറുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?
മോഹന്‍ ഭഗവത് അടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഈ സ്‌ഫോടനങ്ങള്‍ എല്ലാ നടന്നതെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയാകുമെന്ന് എനിക്കറിയാമായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു എന്റെ തന്നെ റിപ്പോര്‍ട്ടിങ്.
ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയുകയും അതേസമയം തന്നെ സ്വകാര്യമായിട്ട് ഇത്തരം ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയെ കുറിച്ചുള്ള വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
ആളുകള്‍ ഈ ഒരു അഭിമുഖം മറക്കുന്നതിന് വേണ്ടിയാണ് എന്‍.ഐ.എ ആണെങ്കിലും അല്ലെങ്കിലും കാത്തിരിക്കുന്നത്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ തന്നെ പോകാനാണ് അവര്‍ക്കും താത്പര്യം. അക്കാര്യത്തില്‍ എനിക്കും ഒരു സംശയവുമില്ല. അല്ലെങ്കില്‍ ഈ ഒരു റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അവര്‍ ഇന്ദ്രേഷിനേയും ഭഗവതിനേയും ബന്ധപ്പെടുകയും ചോദ്യം ചെയ്യുകയും വേണം. ഇന്ദ്രേഷിനെ കുറിച്ച് അസീമാനന്ദ എന്താണോ എന്നോട് പറഞ്ഞത് അതേ കാര്യം തന്നെ തന്റെ മാപ്പപേക്ഷയില്‍ അദ്ദേഹം മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്.
നിര്‍ഭാഗ്യമെന്ന് പറയട്ടെ പല മാധ്യമങ്ങളും ഈ വാര്‍ത്തയെ തമസ്‌ക്കരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ വായനക്കാരോടും ഇത്തരമൊരു വലിയ വാര്‍ത്ത അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തന്നെ പ്രൈം ടൈമില്‍ കൊടുക്കാനും താത്പര്യം കാണിച്ച ചില മാധ്യമങ്ങളോടുമാണ് ആദ്യം നന്ദി പറയേണ്ടത്.
വാര്‍ത്ത വന്നതിന് ശേഷം പത്രപ്രവര്‍ത്തകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമെല്ലാം നിരവധി അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചു. കാരവന്‍ മാഗസിന്‍ തുടര്‍ന്നുകൊണ്ടുപോകുന്ന മാധ്യമരീതിയെ അവര്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതില്‍ ഏറെ സന്തോഷം തോന്നി.
എന്നാല്‍ കോണ്‍ഗ്രസും ഇടത് അനുകൂല പാര്‍ട്ടികളും വിഷയത്തില്‍ വളരെ കരുതലോടെയുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നത് ദു:ഖകരമായിരുന്നു.
രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവര്‍ക്ക് കടമയുണ്ട്. ജനാധിപത്യത്തിന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് ഇത്രയും വലിയ ഒരു വാര്‍ത്തയുണ്ടായിരുന്നിട്ടും, അതിനോട് ശക്തമായി പ്രതികരിക്കാതെ എന്നാല്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുന്ന വിധത്തിലുള്ള പ്രതികരണമായിരുന്നു ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നടത്തിയത്.
തീര്‍ച്ചയായും. അവര്‍ ഏറെ നാളായി തുടര്‍ന്നുപോരുന്ന അക്രമരാഷ്ട്രീയത്തെ കുറിച്ച് അറിയാവുന്നതുകൊണ്ട് എനിക്ക് ഭയമുണ്ട്. എഡിറ്റേഴ്‌സിനും പബ്ലിഷേഴ്‌സിനുമെല്ലാം ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും വരാറുണ്ട്. ഈ വാര്‍ത്ത വിവാദമായതോടെ എന്റെ സ്വന്തം വീട്ടില്‍ പോലും പോയി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍.
താങ്കള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കേസിന്റെ അന്വേഷണം എങ്ങനെയാകണമെന്നാണ് പ്രതീക്ഷിക്കുന്നത്?
ആളുകള്‍ ഈ ഒരു അഭിമുഖം മറക്കുന്നതിന് വേണ്ടിയാണ് എന്‍.ഐ.എ ആണെങ്കിലും അല്ലെങ്കിലും കാത്തിരിക്കുന്നത്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ തന്നെ പോകാനാണ് അവര്‍ക്കും താത്പര്യം. അക്കാര്യത്തില്‍ എനിക്കും ഒരു സംശയവുമില്ല.
അല്ലെങ്കില്‍ ഈ ഒരു റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അവര്‍ ഇന്ദ്രേഷിനേയും ഭഗവതിനേയും ബന്ധപ്പെടുകയും ചോദ്യം ചെയ്യുകയും വേണം. ഇന്ദ്രേഷിനെ കുറിച്ച് അസീമാനന്ദ എന്താണോ എന്നോട് പറഞ്ഞത് അതേ കാര്യം തന്നെ തന്റെ മാപ്പപേക്ഷയില്‍ അദ്ദേഹം മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്.
അത് വിശ്വാസത്തിലെടുത്ത് ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഈ ഒരു വിഷയത്തില്‍ ഒരു അറസ്‌റ്റോ അല്ലെങ്കില്‍ വിസ്താരമോ നടന്നേക്കാം എന്ന് പ്രതീക്ഷിക്കുക മാത്രം ചെയ്യാനേ ഇപ്പോള്‍ കഴിയൂ.