ഈ പോസ്റ്റ് രാഷ്ട്രീയം അഴുക്കുചാലെന്ന് കരുതുന്ന, സംഘി നരേറ്റീവുകളെ ഫോര്‍വേര്‍ഡ് ചെയ്യുന്ന 'നിഷ്പക്ഷരായ' സുഹൃത്തുക്കള്‍ക്ക് വായിക്കാനുള്ളതാണ്
FB Notification
ഈ പോസ്റ്റ് രാഷ്ട്രീയം അഴുക്കുചാലെന്ന് കരുതുന്ന, സംഘി നരേറ്റീവുകളെ ഫോര്‍വേര്‍ഡ് ചെയ്യുന്ന 'നിഷ്പക്ഷരായ' സുഹൃത്തുക്കള്‍ക്ക് വായിക്കാനുള്ളതാണ്
അസി അസീബ് പുത്തലത്ത്
Sunday, 22nd April 2018, 11:54 am

കത്വയിലെ അമ്പലത്തിനകത്ത് സംഘ്പരിവാര്‍ ഗൂഢാലോചനയില്‍, മുസ്ലിമായതുകൊണ്ട് ക്രൂരബലാല്‍സംഗത്തിനേഴ് ദിവസത്തോളം ഇരയാക്കി പാതിജീവനില്‍ കരിങ്കല്ലുകൊണ്ട് തലയിലിടിച്ച് കൊന്ന എട്ടുവയസുകാരിക്ക് ശേഷം ഇനിയെന്തെന്നായിരുന്നു ആദ്യം ചിന്തിച്ചത്.

ഇനിയെങ്കിലും ഞാന്‍ പറയേണ്ട, ഇടപെടേണ്ട ഏറ്റവും അര്‍ത്ഥവത്തായ രാഷ്ട്രീയപ്രവര്‍ത്തനം എന്തായിരിക്കും.?

സംഘപരിവാര്‍ നേരിട്ടും ഫണ്ട് ചെയ്തും ഈ രാജ്യത്തോരോ ദിനവും അരങ്ങേറുന്ന ചോരക്കളിയില്‍ ഏറ്റവും അസ്വസ്തത, അരക്ഷിതാവസ്ഥ സമ്മാനിച്ച, എന്നത്തേക്കാളും രാജ്യം നശിക്കപ്പെട്ടിരിക്കുന്നുവെന്ന്, വരാനിരിക്കുന്ന നാളുകളിതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ഉറപ്പിക്കുന്ന സംഭവത്തിനു ശേഷമെങ്കിലും ഞാന്‍ പ്രാഥമികമായി അഡ്രസ് ചെയ്യേണ്ടത് ആരെയായിരിക്കണം.?

ജെനുവിന്‍ രോഷത്തിനും സഞ്ചീവനി സര്‍ക്കാസങ്ങള്‍ക്കും കുമ്മനം ട്രോളുകള്‍ക്കും അഖിലലോകവിഢ്ഡിത്തര പരിഹാസങ്ങള്‍ക്കും ശേഷം ഞാന്‍ അടുത്തറിയുന്ന കുറച്ച് പേരോടെങ്കിലും രാഷ്ട്രീയം സംസാരിക്കുന്ന ഭാഷ എങ്ങനായിരിക്കണം..?


Read | കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു


ഉത്തരങ്ങള്‍ മറ്റു ചില ചോദ്യങ്ങളാണ്.

ഫേസ്ബുക്കില്‍ രാഷ്ട്രീയം പറഞ്ഞ് കിട്ടിയ കൂട്ടുകാര്‍, നാട്ടിലെ ചില വാട്‌സാപ്പ് രാഷ്ട്രീയ ഗ്രൂപ്പുകള്‍, എന്നിവയൊഴിച്ച് എനിക്ക് നേരിട്ടറിയാവുന്ന, കൂടെ പഠിച്ച കൂട്ടുകാരികള്‍, ഹോസ്റ്റലിലും അല്ലാതെയും കെട്ടിപ്പിടിച്ചുറങ്ങിയ കൂട്ടുകാര്‍ എന്നിവരില്‍ എത്രപേര്‍ക്ക് സംഘ് പരിവാര്‍ എന്താണെന്നറിയാം.?

മണ്ടത്തരം പറയുന്ന, ചിലപ്പോള്‍ അക്രമികളാകുന്ന, ഇടക്ക് അഴിമതി നടത്തുന്ന, ഹിന്ദുക്കളുമായി ചേര്‍ന്ന് നില്‍ക്കുന്ന ടിപ്പിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നതില്‍ കവിഞ്ഞ് സംഘികള്‍ ആരാണെന്ന് അവരില്‍ എത്രപേര്‍ക്കറിയാം..?

കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, മൂന്നാമതെത്തുന്ന ബി ജെ പി എന്നതിനപ്പുറം അവരുടെ ഐഡിയോളജിയുടെ, വെറുപ്പിന്റെ ആഴം എന്റെ വ്യക്തിബന്ധങ്ങളിലുള്ള എത്രപേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.?

ഇതിന്റെ ഉത്തരം ഭയപ്പെടുത്തുന്നതാണ്. നിഗമനം ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ ഓര്‍ക്കേണ്ടതും.

ഈ പോസ്റ്റ് എനിക്ക് നേരിട്ടറിയാവുന്ന, രാഷ്ട്രീയമെന്നത് അഴുക്കുചാലെന്ന് കരുതുന്ന, നിഷ്പക്ഷരായ, മീഡിയ പ്രൊപ്പഗണ്ടകളെ വിശ്വസിക്കുന്ന, സംഘി നരേറ്റീവുകളെ അറിഞ്ഞും അറിയാതെയും ഫോര്‍വ്വേഡ് ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ വായിക്കാന്‍ എഴുതുന്നതാണ്. ഫേസ്ബുക്ക്- പൊളിറ്റിക്കല്‍ ലിറ്ററസി ആര്‍ജ്ജിച്ച, ദൈനംദിന രാഷ്ട്രീയം സുന്ദരമായി കൈകാര്യം ചെയ്യുന്നവര്‍ക്കിത് ഉറപ്പായും വിരസമായിരിക്കും. പക്ഷേ, മേല്‍പറഞ്ഞ എന്റെ സുഹൃത്തുക്കള്‍ പ്രതിനിധീകരിക്കുന്നതെത്ര വലിയ കൂട്ടത്തെയാണെന്ന് അറിയാം. അതുകൊണ്ട് തന്നെ ഇത് പറയാതെ, ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസിലാക്കികൊടുക്കാതെ വയ്യ.

രാഷ്ട്രീയ സാക്ഷരതയുടെ, ഭാഷാനൈപുണ്യത്തിന്റെ ഉന്നതിയില്‍ വെള്ളത്തില്‍ വരച്ച വരയായി പോകുന്ന രാഷ്ട്രീയം പറച്ചിലിനേക്കാള്‍ വലുത്, കൂട്ടത്തിലുള്ള ഒരാളെയെങ്കിലും സംഘ്പരിവാറെന്തെന്ന് മനസിലാക്കി കൊടുക്കലാണ്. എത്ര വിരസമെങ്കിലും ബേസിക് പറയലാണ്.!


Read | കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടത്: തസ്‌ലിമ നസ്‌റിന്‍


* * *
വി ഡി സവര്‍ക്കറുടെ ഹിന്ദുത്വാശയങ്ങള്‍ ഉള്‍ക്കൊണ്ട് ഹൈന്ദവരാഷ്ട്രം സ്ഥാപിക്കാന്‍ 1925 ല്‍ ഹെഡ്ഗവര്‍, ഉയര്‍ന്ന ജാതിയില്‍ പെട്ടവരേയും അവരില്‍ വംശശുദ്ധിയുള്ളവരേയും ഉള്‍പ്പെടുത്തി രൂപം നല്‍കിയ, പിന്നീട് ഹിറ്റ്‌ലറിന്റേയും നാസിസത്തിന്റേയും സത്ത സ്വീകരിച്ച് ഗോള്‍വാക്കര്‍ എഴുതിയ “വിചാരധാര” എന്ന പുസ്തകത്തെ പ്രമാണഗ്രന്ഥമായും ലക്ഷ്യമായും സ്വീകരിച്ച, ചാതുര്‍ വര്‍ണ്യ വ്യവസ്ഥിതിയേയും അനാചാരങ്ങളേയും ഇന്ത്യന്‍ നിയമസംഹിതയാക്കണമെന്ന് ആവശ്യപ്പെടുന്ന,
പിന്നോക്കജാതിയില്‍ പെട്ടവരെ അടിമകള്‍ക്ക് തുല്യം കാണുന്ന, ഇന്ത്യന്‍ ഭരണഘടനയെ തിരുത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയന്ത്‌നിക്കുന്ന,
ആസ്തി കൊണ്ടും ആയുധം കൊണ്ടും സമ്പന്നമായ, ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള സംഘടനയെ ആര്‍ എസ് എസ് എന്നും ആ സംഘടനയുടെ രാഷ്ട്രീയ മുഖത്തെ ബി ജെ പി എന്നും പേരിട്ടിരിക്കുന്നു.

1925 ല്‍ രൂപം കൊണ്ടിട്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു കല്ലുപോലുമെറിയാത്ത, സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുക്കാത്ത, പങ്കെടുത്തവരെ ഒറ്റിക്കൊടുത്ത, ഒളിവിലായവരെ കാട്ടിക്കൊടുത്ത, ഇന്ത്യന്‍ പതാകയേയോ മതേതരരാഷ്ട്രത്തേയോ ഇന്ത്യന്‍ ഭരണഘടനയെയോ അംഗീകരിക്കാത്ത, രാഷ്ട്രപിതാവായ ഗാന്ധിയെ വെടി വച്ച് കൊന്നവരുടെ സംഘടയും അത് തന്നെ.

സ്വാതന്ത്ര്യസമരകാലത്ത് ആര്‍ എസ് എസ് താത്വീകാചാര്യന്‍ ഗോള്‍വല്‍ക്കര്‍ സംഘ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്, “Hindus, don”t waste your energy fighting the British. Save your energy to fight our internal enemies that are Muslims, Christians and Communists.” എന്നായിരുന്നു.

ഗോള്‍വല്‍ക്കര്‍ തന്നെ എഴുതിയ അവരുടെ വെറുപ്പും വംശീയതയും നിറഞ്ഞ ഉന്മൂലനപ്രത്യയശാസ്ത്രമായ വിചാരധാര ഈ രാജ്യത്തുനിന്ന് മുസ്ലിങ്ങളെ, കൃസ്ത്യാനികളെ, കമ്യൂണിസ്റ്റുകളെ തുടച്ച് നീക്കാന്‍ ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകനും പ്രതിജ്ഞാബദ്ധരാണെന്ന്, അതാണവരുടെ പ്രാഥമികലക്ഷ്യമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. തുടച്ച് നീക്കുക എന്നതിന്റെ കൃത്യമായ അര്‍ത്ഥം തീര്‍ച്ചയായും അവര്‍ ഹിറ്റ്‌ലറില്‍ നിന്ന് കടം കൊണ്ട കൊന്ന് തീര്‍ക്കുക എന്ന് തന്നെയാണ്. വെട്ടിയെങ്കില്‍ വെട്ടി, കത്തിച്ചെങ്കില്‍ കത്തിച്ച്, ബലാല്‍സംഗം ചെയ്തിട്ടാണെങ്കില്‍ അത് ചെയ്ത്, ശ്വാസം മുട്ടിച്ചെങ്കില്‍ അങ്ങനെ..!

അതവര്‍ വൃത്തിയായി ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, ഇനിയും ചെയ്യും.


Read | ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കോടതിക്ക് മുന്നില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു


“അവിടെ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. ഞാന്‍ അവളുടെ വയര്‍ ചീന്തിയെറിഞ്ഞു. എന്നിട്ട് എല്ലാവരെയും എല്ലാം കാണിച്ചുകൊടുത്തു. ഞങ്ങളിലുള്ളവരോട് കളിച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് കാണിച്ചു കൊടുത്തു. ഞാന്‍ ഇപ്പോഴും പറയുന്നു. അവര്‍ ആരോ ആയിക്കൊള്ളട്ടെ. കുഞ്ഞുങ്ങളോ സ്ത്രീകളോ ആരുമായിക്കൊള്ളട്ടെ. അരിഞ്ഞു വീഴ്ത്തണം. കഷ്ണമാക്കണം. കത്തിക്കണം.

എനിക്ക് ഒരാഗ്രഹമേ ഉള്ളു. അവസാനമായി ഒരാഗ്രഹം.എനിക്ക് വധശിക്ഷ തന്നോട്ടെ. എന്നെ തടവിനു വിധിക്കുന്നോ എന്നത് ഒരു വിഷയമല്ല. തൂക്കിക്കൊന്നാലും വിരോധമില്ല. തൂക്കുന്നതിനും മുമ്പ് 2 ദിവസം എനിക്ക് നല്‍കൂ. ഞാന്‍ ജുഹാപുരയില്‍ (മുസ്ലീംകള്‍ ധാരാളമുള്ള സ്ഥലം) പോകും. അവിടെ 78 ലക്ഷം പേര്‍ ഇവരാണ്. അവരെ മുഴുവന്‍ ഞാന്‍ അവസാനിപ്പിക്കും.”

– ഗുജറാത്ത് കലാപത്തിലെ നരോദാ പാട്യ കൂട്ടക്കൊലപാതകത്തിനു നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ബാബു ബജ്രംഗി തെഹല്‍ക്കയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ തുറന്ന് പറഞ്ഞത്.

“എന്റെ മകനെ കാണാതായിരുന്നു, ഞാന്‍ ഇഹ്‌സാന്‍ ജഫ്രി(അന്നത്തെ കോണ്‍ഗ്രസ് എം പി)യുടെ വീട്ടില്‍ അഭയം തേടി. സംഘ് പരിവാര്‍ ആയുധവുമായി വീട് വളഞ്ഞു. അദ്ധേഹം പലരേയും ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി നരേന്ദ്രമോദിയേയും. ഫോണിലൂടെ മോദി ജഫ്രിയോട് പറയുന്ന ശബ്ദം ഞാന്‍ കേട്ടു. “നിങ്ങളിത് വരെ ചത്തില്ലേ” എന്ന്. കുറച്ച് കഴിഞ്ഞവര്‍ ഇരച്ച് കയറി. ജഫ്രിയെ വെട്ടി മുറിച്ച് കൊന്നു.

– രുപാബെന്‍, ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ, മകന്‍ കൊല്ലപ്പെട്ട പാര്‍സി മതവിശ്വാസി.

14 കുടുംബാംഗങ്ങളെ കൊന്നിട്ടവരാല്‍ റേപ്പ് ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനുവാവട്ടെ, സ്‌കൂളില്‍ പോകുന്ന വഴിയില്‍ സംഘ് പരിവാറുകാരന്‍ ഓടിച്ചിട്ട് പിടിച്ച് കഴുത്തറുത്തുകൊന്ന കാസര്‍ക്കോട്ടെ കാലിനു സ്വാധീനക്കുറവുണ്ടായിരുന്ന 8 വയസുകാരന്‍ ഫഹദാവട്ടെ, ഒറീസയില്‍ പത്തും ആറും വയസുമുള്ള രണ്ട് മക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കേ ചുട്ട് കൊല്ലപ്പെട്ട കൃസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റയിനാവട്ടെ, പ്രതിനിധീകരിക്കുന്നത് ഒരു നൊടിയിടയില്‍ കത്തിപ്പടര്‍ന്ന വെറുപ്പല്ല, അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ കൃത്യമായ എക്‌സിക്യൂഷന്‍ തന്നെയാണ്.

ഹേറ്റ് സ്പീച്ച് നടത്തുന്നത്, വര്‍ഗീയ കലാപങ്ങളിലും ബലാല്‍സംഗങ്ങളിലും ഇടപെടുന്നത് താഴെ തട്ടിലുള്ള സംഘികള്‍ മാത്രമല്ല, ബി ജെ പിയുടെ എം പിമാരും എം എല്‍ എമാരും മന്ത്രിമാരും നേരിട്ട് തന്നെയാണ്. പോലീസ്, വിവിധ അന്വേഷണ ഏജന്‍സികള്‍, ബ്യൂറോക്രസി, ഇലക്ഷന്‍ കമ്മീഷന്‍, ജുഡീഷ്യറി തുടങ്ങിയവയെല്ലാം സംഘ്പരിവാര്‍ നിയന്ത്രണത്തിലാണ്.

കഠ്വയിലെ പെണ്‍കുട്ടിയെ മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരും സംഘ് പ്രവര്‍ത്തകരുമടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ “ദേവസ്ഥാന”ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നു.


Read | ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താനൊരുങ്ങി ഇന്ത്യ


പതിയെ വിഷയം വിവാദമായി, ഗത്യന്തരമില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ബി ജെ പി എം എല്‍ എമാരും രണ്ട് മന്ത്രിമാരും സംഘപരിവാര്‍ പ്രവര്‍ത്തകരും ഇന്ത്യന്‍ പതാകയേന്ത്രി പ്രതികളെ വെറുതെ വിടാന്‍ ജാഥ നടത്തി.

മീഡിയ ഏറ്റെടുത്തതോടെ മന്ത്രിമാര്‍ രാജി വക്കാന്‍ നിര്‍ബന്ധിതരായി, രാജി വച്ച് എത്തിയവര്‍ക്കായി സംഘ്പരിവാര്‍ 4 ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ സ്വീകരണമൊരുക്കി.

കഠ്വ പെണ്‍കുട്ടി മറ്റൊരു നിര്‍ഭയയോ സൗമ്യയോ മാത്രമല്ലയെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന്, എന്തുകൊണ്ട് അതിനു മതവും രാഷ്ട്രീയവുമുണ്ടെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതെന്ന്, രോഷം കൊള്ളുന്നതെന്ന്, സംഘ്-ഇസ്ലാമിസ്റ്റ് സഹകരണാടിസ്ഥാനത്തില്‍ തെരുവിലിറങ്ങി അക്രമം കാണിച്ച മുസ്ലിം മൗലികവാദികളെ പരിഹസിക്കുന്നതെന്ന്, നിഷ്പക്ഷ സാഹിത്യമെഴുതുന്ന ഓണ്‍ലൈന്‍ തുമ്മാരുകുടിയന്മാരെ പുച്ഛിക്കുന്നതെന്ന്, ഷൂനക്കി സംഘികളുടെ കാല്‍ നക്കുന്ന പണിയാണതെന്ന് ആവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാല്‍, കഠ്വ പെണ്‍കുട്ടിക്ക് മേലുണ്ടായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ കടുകിട വ്യത്യാസമില്ലാത്ത കൃത്യനിര്‍വ്വഹണമാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെയാണ്.

ഈ പോസ്റ്റ് എത്ര വിരസമാണെന്നെനിക്കറിയാം. പക്ഷേ എനിക്കടുത്തവര്‍, നേരിട്ടറിയാവുന്നവര്‍ വായിക്കേണ്ടതാണ്. തീര്‍ച്ചയായും അവര്‍ക്ക് സംഘ് എന്തെന്നറിയില്ല.

ഇത്തവണ ഒന്ന് ബി ജെ പിക്ക് വോട്ട് ചെയ്ത് നോക്കാം എന്ന് നിങ്ങള്‍ 3 വര്‍ഷം മുന്‍പ് പറഞ്ഞ ദിവസം എനിക്കോര്‍മ്മയുണ്ട്. മാനവിക മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന നിങ്ങള്‍ സംഘ്/ബി ജെ പി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസിലാക്കിയിരുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് വലിയൊരു കൂട്ടത്തെയാണ്. I want you to read this Arya and realise what are they actually.!

നിങ്ങള്‍ തീര്‍ച്ചയായും രാഷ്ട്രീയപരമായ നിഷപക്ഷത സൂക്ഷിക്കുന്നയിരാളാണെന്ന് എനിക്കറിയാം. ബി ജെ പി, സാധാരണയൊരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്ന് കരുതുന്നുവെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പ്രതിനിധീകരിക്കുന്നതും വലിയൊരു കൂട്ടത്തെയാണ്. I want you to read this Anu, and recognize they are not just an another political party.!

സുഷമാ സ്വരാജിന്റെ ഇടപെടലുകള്‍ക്കോ നിര്‍മ്മലാ സീതാരാമന്റ അന്‍പാന തളിഴ് പേച്ചിനോ കയ്യടിക്കാന്‍ നില്‍ക്കാത്തതെന്തെന്ന നിന്റെ ചോദ്യത്തിനുത്തരം ഇതിലുണ്ട്. I want you to read this Ali Akbar and believe me, there are”nt any good sanghis. End of the day, they all are surely committed to execute their agenda.!

നമ്മള്‍ സൗഹൃദത്തിനു മുറിവുണ്ടാകുന്നവിധം ഈ വിഷയങ്ങളില്‍ അടികൂടിയിട്ടുണ്ട്. എന്നാലും മാനവികതയുടെ പക്ഷത്ത് തന്നെ നീയുണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. I want you to read this Vishnu S, and dont ever fall for sangh narratives.!

മാഡിസണ്‍ സ്‌ക്വയറില്‍ മോദിയെ കാണാന്‍ കൂടിയ ജനക്കൂട്ടത്തെ കണ്ട് ഊറ്റം കൊണ്ട, മോദി ഫാനായിരുന്ന, അയാള്‍ ഭരണത്തിലെത്തിയാല്‍ രാജ്യം രക്ഷപ്പെടുമെന്ന് വിശ്വസിച്ചിരുന്ന നിന്നെ എനിക്കോര്‍മ്മയുണ്ട്. നീയത് തിരുത്തുകയുണ്ടായി. എങ്കിലും നീ പ്രതിനിധീകരിക്കുന്നത് അങ്ങന കരുതിയ ഒരു വലിയ ജനതയെയാണ്. I want you to read this Manuel S Mathew, and never ever happen that again.!

എന്റെ ആത്മസുഹൃത്തുക്കളിലേക സംഘ്പരിവാര്‍ അനുഭാവിയാണ് നീ. ബൈ ഡിഫോള്‍ട്ട് അങ്ങനെ ആയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിന്നില്‍ എനിക്കിഷ്ടമല്ലാത്ത ഒരേയൊരു കാര്യവും അത് തന്നെ. I want you to read this Harith, And i really don”t know what to say, please think and try to understand..!

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് പരാതി പറഞ്ഞ,
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നരോദപാട്യയിലെ കൂട്ടക്കൊലക്കും മക്കാമസ്ജിദ് സ്‌ഫോടനത്തിനും നേതൃത്ത്വം നല്‍കിയവരെ വെറുതെ വിടുന്ന കോടതിയുള്ള,
അഖ്‌ലാക്കെന്ന വൃദ്ധനെ തല്ലിക്കൊന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഓഫര്‍ ചെയ്യപ്പെടുന്ന, അവര്‍ മരിക്കുമ്പോള്‍ ദേശീയപതാക പുതപ്പിക്കുന്ന,
ഗുജറാത്ത് കലാപത്തിനു നേതൃത്ത്വം നല്‍കിയവരിലൊരാള്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന,
അമിത്ഷാ പ്രതിയാകുന്ന കേസിലെ സുപ്രീം കോര്‍ട്ട് ജഡ്ജ് ഒരു രാത്രി കൊല്ലപ്പെടുന്ന,
ആ ജഡ്ജിയുടെ കൊലപാതകം അന്വോഷിക്കേണ്ടതില്ല എന്ന് വിധി പുപ്പെടുവിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസുള്ള,
ഇലക്ഷന്‍ കമ്മീഷനെ മറികടന്ന് ഇലക്ഷന്‍ ഡേറ്റ് ഒരു പാര്‍ട്ടി നേതാവ് പ്രഖ്യാപിക്കുന്ന,
ഉന്നാവയിലെപ്പോലെ ദളിത് പെണ്‍കുട്ടിയെ പീഡിപിച്ച നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത അച്ചനെ കൊല്ലുന്ന പോലീസുള്ള,
ജനാധിപത്യത്തിന്റെ സകല തൂണുകളും കടപുഴകി വീഴുന്ന, കത്തിയമരുന്ന, സംഘ്പരിവാര്‍ ഭരിക്കുന്ന ഈ രാജ്യത്ത് അവര്‍ എന്താണെന്ന് നിങ്ങള്‍ ഉറപ്പായും അറിയേണ്ടതുണ്ട്.

കാരണം, ഈ രാജ്യം സംഘപരിവാറിനാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും സംഘ്പരിവാര്‍ അവരാരെന്നറിയാത്തവരാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അനീതി മാത്രം അരങ്ങേറുന്ന രാജ്യം, അറിവില്ലയ്മ കൊണ്ടോ, ഇനി അറിഞ്ഞു തന്നെയോ നേരിന്റെ പക്ഷം പിടിക്കാത്തവരാല്‍ നശിക്കുകയും ചെയ്യും.

നാളെ ഈ നാടിന്റെ അവസാന പ്രതീക്ഷക്കും ചുവട്ടില്‍ നിന്നവര്‍ തീ കൊടുക്കുമ്പോള്‍, എനിക്ക് നേരിട്ടറിയാവുന്നവര്‍ അജ്ഞതകൊണ്ട് പോലും ആ പക്ഷത്തായിപ്പോകരുതെന്ന്, നേരിന്റെ പക്ഷത്ത് നില്‍ക്കാന്‍ മടിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, തീവ്രമായി ആശിക്കുന്നു.

ഈ പോസ്റ്റ് എത്ര വിരസമായിരുന്നുവെന്ന് എനിക്കറിയാം, but, i wish you to read this my friends and know what”s sangh parivar..-