ന്യൂദൽഹി: രണ്ട് വർഷം മുമ്പ് മരണപ്പെട്ട ആളിൽ നിന്ന് 13.5 ലക്ഷം തിരിച്ചുപിടിക്കാൻ നോക്കിയ എസ്.ബി.ഐക്കെതിരെ ദൽഹി ഹൈക്കോടതി.
‘ഇന്ത്യൻ നിയമപ്രകാരം മരണപ്പെട്ട ആൾക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. അതിനാൽ സി.ആർ.പി.സി ഓർഡർ ഏഴ് റൂൾ 11 പ്രകാരം ഈ കേസ് തള്ളുന്നു,’ ഹൈക്കോടതി പറഞ്ഞു.
എസ്.ബി.ഐ പരാതി നൽകുന്നതിന് രണ്ട് വർഷം മുമ്പ് കേസിൽ പ്രതിയാക്കിയ സിയാദ് നന്ദ് മരണപ്പെട്ടിരുന്നു. പരാതി നൽകുമ്പോൾ നന്ദ് ജീവിച്ചിരിപ്പില്ല എന്ന കാര്യം ബാങ്കിന് അറിയില്ലായിരുന്നു.
തുടർന്ന് പ്രതിയെ കുറിച്ച് അന്വേഷിക്കാൻ ബാങ്കിന് കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് ഇയാൾ മരണപ്പെട്ടുവെന്ന കാര്യം മനസ്സിലാക്കുന്നത്.
മരണപ്പെട്ട ആൾക്കെതിരെ വ്യാജ സത്യവാങ്മൂലം നൽകിയതിന് എസ്.ബി.ഐ ബ്രാഞ്ച് മാനേജർക്കും ജനറൽ മാനേജർക്കുമെതിരെ കോടതി നോട്ടീസ് നൽകിയിരുന്നു.
വ്യക്തികളിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ നോക്കുന്നതിന് മുമ്പ് അവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ദേശീയ ജനന, മരണ ഡാറ്റാബേസ് നോക്കി പരിശോധിക്കണമെന്നും ജസ്റ്റിസ് സുരീന്ദർ രാത്തി ബാങ്ക് ഉദ്യോഗസ്ഥരെ ഉപദേശിച്ചു.
Content Highlight: Ascertain Whether People You Sue Are Dead Or Alive: Court To SBI