| Tuesday, 30th April 2019, 6:16 pm

ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസിലെ മറ്റു പ്രതികളായ ഗംഗ, ജമുന, കൗശല്‍ എന്നീ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രമേഷ് മല്‍ഹോത്ര എന്നയാളെ ആറു മാസത്തേക്ക് ജയിലിലടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. ആശ്രമത്തിലെ അന്തേവാസികളായിരിക്കെ, തങ്ങളെ ആസാറാമും മകനും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്.

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണുണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു.

ജോധ്പുരിലെ ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ഇപ്പോള്‍ ജയിലിലാണ്.

We use cookies to give you the best possible experience. Learn more