മരുന്നടിയില്‍ കുടുങ്ങി അസഫ പവലും ഷെറോണ്‍ സിംപ്‌സണും
DSport
മരുന്നടിയില്‍ കുടുങ്ങി അസഫ പവലും ഷെറോണ്‍ സിംപ്‌സണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2013, 1:13 pm

[]കിങ്‌സ്റ്റണ്‍: ##ഉത്തേജക മരുന്ന് വിവാദത്തില്‍ ജമൈക്കന്‍ സ്പ്രിന്ററും മുന്‍ ലോക റെക്കോര്‍ഡ് ജേതാവുമായ അസഫ പവലും വനിതാ റിലേ താരം ഷെറോണ്‍ സിംപ്‌സണും. []

ഇരുവരും ഓക്‌സിലോഫൈന്‍ എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി അസഫ പവല്‍ സമ്മതിച്ചു.

കഴിഞ്ഞമാസം ജമൈക്കയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെയാണ് ഇരുവരും ഉത്തേജകമരുന്ന് ഉപയോഗിച്ചത്. മരുന്നടി ബോധപൂര്‍വ്വമല്ലെന്ന് പവല്‍ പ്രതികരിച്ചു.

യു.എസ് താരം ടൈസണ്‍ ഗേയും ഇതിന് മുന്‍പ് മരുന്നടി വിവാദത്തില്‍പെട്ടിരുന്നു. 2007ലെ 100 മീറ്റര്‍ ലോകചാംപ്യനാണ് ടൈസണ്‍ ഗേ.

പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മോസ്‌കോയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും ഈ ആഴ്ചത്തെ മൊണാക്കോ ഡയമണ്ട് ലീഗില്‍ നിന്നും ഗേ ഇതേത്തുടര്‍ന്നു പിന്‍മാറിയിരുന്നു

4X400 മീറ്ററില്‍ ഒളിംപിക് വെള്ളി മെഡല്‍ നേടിയ വനിതാ ടീമിലെ അംഗമായിരുന്നു ഷെറോണ്‍ സിംപ്‌സണ്‍

ഉത്തേജക മരുന്നടി തെളിഞ്ഞ സാഹചര്യത്തില്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും. ഒളിംപിക് വനിതാ 200 മീറ്റര്‍ ചാംപ്യന്‍ ജമൈക്കയുടെ വെറോണിക്ക കാംപെല്‍ പിടിക്കപ്പെട്ടിട്ട് ഒരു മാസം തികയുന്നതിനു മുന്‍പാണ് വീണ്ടും മരുന്നടിയില്‍ താരങ്ങള്‍ പിടിയിലാകുന്നത്.