| Wednesday, 9th January 2019, 12:27 pm

സവര്‍ണ്ണര്‍ക്ക് തൊട്ടുകൂടായ്മ കാരണം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ട അവസ്ഥയുണ്ടായിട്ടുണ്ടോ; മുന്നാക്ക സംവരണബില്ലിനെ എതിര്‍ത്ത് ഒവൈസി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പാന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള മുന്നാക്ക സാമ്പത്തിക സംവരണബില്ല് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

“നിങ്ങള്‍ക്ക് ഇന്ന് നിങ്ങളുടേതായ ദീപാവലിയായോ മറ്റോ ആഘോഷിക്കാം. എന്നാല്‍ അത് കോടതിയില്‍ നിലനില്‍ക്കില്ല.” അദ്ദേഹം പറഞ്ഞു.

ബില്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ബാബാ സാഹേബ് അംബേദ്ക്കറിനെ അപമാനിക്കുന്നതാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

ALSO READ: ശബരിമലയില്‍ വീണ്ടും യുവതി പ്രവേശം

സാമൂഹികമായി നിലനില്‍ക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ കുറക്കുകയും സാമൂഹിക നീതി ഉറപ്പുവരുത്തുകയുമാണ് സംവരണത്തിന്റെ ലക്ഷ്യം. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് വേണ്ടി സര്‍ക്കാരിന് പല പദ്ധതികളും നടപ്പിലാക്കാം.

ഭരണഘടന ഒരിക്കലും സാമ്പത്തിക പിന്നാക്ക വിഭാഗം എന്ന് അംഗീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സര്‍ക്കാരിനേക്കാളും എത്രയോ കൂടുതല്‍ പരിജ്ഞാനം ഭരണഘടനാ ശില്‍പ്പികള്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടെന്നും പാര്‍ലമെന്റില്‍ ഒവൈസി പറഞ്ഞു.

ALSO READ: കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബി.ജെ.പി എം.പിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും ശ്രീധരന്‍പിള്ള

ഈ ഭേദഗതി സര്‍ക്കാരിന് ഭാരമായി വരും. തെലങ്കാനയില്‍ മുസ്‌ലിങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്ക് പന്ത്രണ്ട് ശതമാനവും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അത് ഒഴിവാക്കി കളഞ്ഞെന്നും ഒവാസി പറഞ്ഞു.

സവര്‍ണ്ണര്‍ക്ക് എപ്പോഴെങ്കിലും തൊട്ടുകൂടായ്മയോ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ട അവസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്നും ബിരുദധാരികളില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരേക്കാളോ ദളിതരേക്കാളോ, മുസ്‌ലിങ്ങളേക്കാളോ എണ്ണം കുറഞ്ഞിട്ടുണ്ടോ എന്നും എന്നും ഒവൈസി ചോദിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more