ഹൈദരാബാദ്: മുസ്‌ലിങ്ങളെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തണമെന്ന ഗോഡ്‌സെയുടെ ചിന്താഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷനും എം.പിയുമായ അസദുദ്ധീൻ ഉവൈസി.
അഞ്ച് വർഷത്തോളം മാറ്റി വെച്ച നിയമങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉവൈസി പറഞ്ഞു.
‘നിങ്ങൾ സമയക്രമം മനസ്സിലാക്കൂ. ആദ്യം തെരഞ്ഞെടുപ്പ് കാലം വരുന്നു, പിന്നീട് സി.എ.എ നിയമങ്ങൾ വരുന്നു. സി.എ.എയോടുള്ള ഞങ്ങളുടെ എതിർപ്പിന് യാതൊരു മാറ്റവുമില്ല. സി.എ.എ ജനങ്ങളെ വിഭജിക്കുന്നതാണ്. മുസ്‌ലിങ്ങളെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തണമെന്ന ഗോഡ്‌സെയുടെ ചിന്താഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
Aap chronology samajhiye, pehle election season aayega phir CAA rules aayenge. Our objections to CAA remain the same. CAA is divisive & based on Godse’s thought that wanted to reduce Muslims to second-class citizens.
Give asylum to anyone who is persecuted but citizenship must…