| Monday, 17th February 2020, 9:54 am

കാശിമഹാകല്‍ എക്‌സ്പ്രസില്‍ മിനി ശിവക്ഷേത്രം; മോദിയെ ടാഗ് ചെയ്ത് ഒവൈസിയുടെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാശിമഹാകല്‍ എക്‌സ്പ്രസില്‍ മിനി ശിവക്ഷേത്രത്തിന്  ബെര്‍ത്ത് നീക്കിവെച്ച നടപടിയെ ചോദ്യം ചെയ്ത് എ.ഐ.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി.

ഭരണഘടനയുടെ ആമുഖവും ട്രെയിനില്‍ സജ്ജീകരിച്ച ശിവക്ഷേത്രത്തിന്റെ ചിത്രമടക്കമുള്ള വാര്‍ത്തയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടാണ് ഒവൈസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി ഇന്നലെ കാശിമഹകലിന്റെ ഫ്‌ളാഗ് ഒഫ് നിര്‍വ്വഹിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ ട്വീറ്റ്.
ബി5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ആണ് റെയില്‍വെ അധികൃതര്‍ മിനി ശിവക്ഷേത്രമാക്കി മാറ്റിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോച്ച് ബി 5 ലെ 64 സീറ്റ് നമ്പര്‍ കരുതിവച്ചിരിക്കുകയാണെന്നും ശിവന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ദീപക് കുമാര്‍ പി.ടി.ഐ യോട് പറഞ്ഞത്.

ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിനാണ് കാശിമഹാകല്‍. വരാണാസിക്കും ഇന്‍ഡോറിനും ഇടയിലാണ് കാശിമഹാകല്‍ സര്‍വ്വീസ് നടത്തുക.
ഫെബ്രുവരി 20 മുതല്‍ വാണിജ്യ റൂട്ടുകളില്‍ ട്രെയിന്‍ ഓടാന്‍ തുടങ്ങും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more