ന്യൂദല്‍ഹി: മോദിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
കര്‍ണാടകയില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെയും സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെയും ഞായറാഴ്ച രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉവൈസി.
‘ആരെങ്കിലും മോദിക്കെതിരെ സംസാരിച്ചാല്‍ അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നു. ജയിലുകളില്‍ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോള്‍, ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന ദിവസം വരുമെന്ന് നരേന്ദ്ര മോദിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഉവൈസി പറഞ്ഞു.
എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയിലെ എല്ലാ ജയിലുകളിലും മൂന്നു ലക്ഷം ജനങ്ങളെ പാര്‍പ്പിക്കാനേ സൗകര്യമുള്ളു. ഞങ്ങളെല്ലാവരും കൂടി തെരുവുകളിലേക്കിറങ്ങിയാല്‍ ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരും. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളെ ജയിലില്‍ പാര്‍പ്പിക്കണം,അല്ലെങ്കില്‍ വെടിവെക്കണം,’ ഉവൈസി പറഞ്ഞു.
യുണൈറ്റഡ് മുസ്‌ലിം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരെ നടന്ന സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 26നാണ് കര്‍ണാടകയില്‍ പ്രധാന അധ്യാപകികയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത്. നീലേഷ് രക്ഷ്യാല്‍ കൊടുത്ത പരാതിയിലാണ് കേസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതിയുടെ പേര് പറഞ്ഞ് കുട്ടികളെക്കൊണ്ട് കളിപ്പിച്ച നാടകത്തില്‍ മോദിയെ മോശമാക്കി ചിത്രീകരിച്ചു എന്നാണ് പരാതി.
പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും എന്‍.പി.ആറും ഒന്നും പെട്ടെന്ന് അവസാനിപ്പിക്കാന്‍ പോകുന്ന യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നിറയൊഴിച്ചവര്‍ക്ക് ജനം ജനാധിപത്യ രീതിയില്‍ മറുപടി നല്‍കുമെന്നും ഉവൈസി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിറ്റ്‌ലറുടെ കാലത്ത് നിരവധി പേര്‍ ഗാസ് ചേംബറുകളിലും മറ്റുമായി കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ ഇന്ത്യയുടെ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.