കര്‍ണാടകയില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെയും സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെയും ഞായറാഴ്ച രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉവൈസി.
‘ആരെങ്കിലും മോദിക്കെതിരെ സംസാരിച്ചാല്‍ അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നു. ജയിലുകളില്‍ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോള്‍, ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന ദിവസം വരുമെന്ന് നരേന്ദ്ര മോദിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഉവൈസി പറഞ്ഞു.
എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയിലെ എല്ലാ ജയിലുകളിലും മൂന്നു ലക്ഷം ജനങ്ങളെ പാര്‍പ്പിക്കാനേ സൗകര്യമുള്ളു. ഞങ്ങളെല്ലാവരും കൂടി തെരുവുകളിലേക്കിറങ്ങിയാല്‍ ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരും. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളെ ജയിലില്‍ പാര്‍പ്പിക്കണം,അല്ലെങ്കില്‍ വെടിവെക്കണം,’ ഉവൈസി പറഞ്ഞു.
Asaduddin Owaisi, AIMIM: If someone speaks against Modi, they are charged with sedition. A time is going to come when we will decide to launch ‘jail bharo andolan’. All the jails in the country can lodge only 3 lakh people, if people come out on roads, jails will be insufficient. pic.twitter.com/ogzFW3ITgb
യുണൈറ്റഡ് മുസ്‌ലിം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരെ നടന്ന സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 26നാണ് കര്‍ണാടകയില്‍ പ്രധാന അധ്യാപകികയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത്. നീലേഷ് രക്ഷ്യാല്‍ കൊടുത്ത പരാതിയിലാണ് കേസ്.
ഹിറ്റ്‌ലറുടെ കാലത്ത് നിരവധി പേര്‍ ഗാസ് ചേംബറുകളിലും മറ്റുമായി കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ ഇന്ത്യയുടെ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.