ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഒവൈസി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നരേന്ദ്രമോദിക്ക് ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാനാവില്ല. കാരണം ഒരിക്കലും മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ല. ട്രംപിന്റെ അറിവില്ലായ്മയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കു കാരണം. നെഹ്റുവിനും പട്ടേലിനും പോലും ആരും ആ പദവി നല്‍കിയിട്ടില്ല. മോദിയെ ട്രംപ് ഇന്ത്യയുടെ പിതാവെന്ന് വിളിച്ചതിനെ എനിക്ക് അംഗീകരിക്കാനുമാവില്ല.’ ഒവൈസി കൂട്ടിച്ചേര്‍ത്തു.
ട്രംപ് അമേരിക്കന്‍ സംഗീതജ്ഞന്‍ എല്‍വിസ് പ്രെസ്ലിയെയും മോദിയെയും തമ്മിലും താരതമ്യം ചെയ്തിരുന്നു. ഇതിനെ ഒവൈസി പരിഹസിച്ചത് ഇങ്ങനെയാണ്. ‘ആ താരതമ്യപ്പെടുത്തലില്‍ ഒരു ബന്ധമുണ്ട്. പ്രെസ് ലി തന്റെ പാട്ടുകളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മോദി അത് ചെയ്യുന്നത് തന്റെ പ്രസംഗത്തിലൂടെയാണ്. പക്ഷെ എനിക്ക് മോദിയേയും പ്രെസ്ലിയെയും താരതമ്യം ചെയ്യാനാകില്ല.’
ട്രംപിന്റെ നിലപാടുകളെയും ഒവൈസി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെയും നരേന്ദ്ര മോദിയെയും ട്രംപ് ഒരേ സമയം പ്രശംസിക്കുകയാണെന്നും അത് നമ്മള്‍ മനസ്സിലാക്കണമെന്നും ഒവൈസി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ