ന്യൂദല്‍ഹി: ഒരിക്കല്‍ ഹിജാബ് ധാരിയായ മുസ്‌ലിം വനിത ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയം സുപ്രീകോടതി വിശാല ബെഞ്ചിന് വിട്ടതിന് പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
മുസ്‌ലിം സ്ത്രീകള്‍ തല മറയ്ക്കുന്നുണ്ടെന്ന് കരുതി അവര്‍ തങ്ങളുടെ മുഖം മറയ്ക്കുന്നുണ്ടെന്ന് അതിനര്‍ത്ഥമില്ലെന്നും ഉവൈസി പറഞ്ഞു.
जिस भारत की आज़ादी के लिए हमारे बुजुर्गों ने अपने जानों की कुर्बानी दी थी आज उसी भारत में हमारे बेटियों से कहा जा रहा है कि हिजाब क्यों पहनते हो?https://t.co/T7b6o5PvkQ
— Asaduddin Owaisi (@asadowaisi) October 14, 2022
”ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഉണ്ടായില്ലെങ്കിലും എനിക്ക് ശേഷം തീര്‍ച്ചയായും ഹിജാബ് ധരിക്കുന്ന ഒരു മുസ്‌ലിം വനിത ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഇത് ഞാന്‍ മുമ്പ് പറഞ്ഞപ്പോള്‍ പലര്‍ക്കും വയറുവേദനയും തലവേദനയുമൊക്കെ ഉണ്ടായിരുന്നു, ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല,” അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.