”ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അഖിലേഷ് യാദവ് ഒരു മുസ്‌ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല,” എ.ഐ.എം.ഐ.എം. ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു.
താനോ എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയോ ഈ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും ഷൗക്കത്ത് പറഞ്ഞു.
നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്. ഓം പ്രകാശം രാജ് ബബ്ബര്‍ നയിക്കുന്ന മുന്നണിയില്‍ എ.ഐ.എം.ഐ.എമ്മിനെക്കൂടാതെ ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി എന്നിവരാണുള്ളത്.
ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്നാണ് മുന്നണിയുടെ പേര്.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഉവൈസിയുടെ ശ്രമം. 75 ജില്ലകളിലും ഇതിനോടകം എ.ഐ.എം.ഐ.എം. യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ പറഞ്ഞിരുന്നു.