national news
'എന്നോട് സംവാദത്തിന് വാ, എന്തിനവരോട്?'; രാഹുല്‍ ഗാന്ധിയെയും മമതയെയും വെല്ലവിളിച്ച അമിത്ഷായോട് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 22, 07:01 am
Wednesday, 22nd January 2020, 12:31 pm

കരിംനഗര്‍: പൗരത്വ നിയമം, എന്‍.ആര്‍.സി എന്നീ വിഷയങ്ങളില്‍ സംവാദത്തിന് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരെ വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് പ്രതികരിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി. ‘എന്തിനവരോട് സംവദിക്കണം? എന്നോട് സംവദിക്കണം’ എന്നാണ് ഉവൈസിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരിംനഗറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത്ഷായോട് താന്‍ സംവാദത്തിന് തയ്യാറാണെന്ന് ഉവൈസി പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘താങ്കള്‍ എന്നോട് സംവദിക്കൂ. ഞാനിവിടെയുണ്ട്. എന്തിനോടവരോട് സംവദിക്കണം?. സംവാദം നടക്കേണ്ടത് ഒരു താടിവെച്ച മനുഷ്യനോടാണ്. പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇവയില്‍ സംവദിക്കാന്‍ ഞാന്‍ തയ്യാറാണ്’ എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

ലഖ്‌നൗവില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാക്കളെ സംവാദത്തിന് അമിത്ഷാ വെല്ലുവിളിച്ചത്. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തുകയാണെന്നും അമിത്ഷാ പറഞ്ഞിരു്ന്നു.