ന്യൂദല്‍ഹി: അയോധ്യകേസില്‍ സുപ്രീംകോടതി വിധി ന്യായത്തിന് പിന്നാലെ ഒറ്റ ചിത്രം മാത്രം ട്വിറ്ററില്‍ പങ്കുവെച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി Supreme But Not Infallible: Essays in Honour of the Supreme Court of India എന്ന പുസ്‌കത്തിന്റെ കവര്‍ പേജാണ് ഉവൈസി ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റിനും ഒരു മണിക്കൂര്‍ മുന്‍പ് ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘സുപ്രീം കോടതി വിധി ഞങ്ങളുടെ പ്രതീക്ഷതുപോലെയല്ല. ഞങ്ങളുടെ ഭാഗം തെളിയിക്കുന്നതിനായി ശക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. വിധി അവലോകനം ചെയ്യും.’ എന്നായിരുന്നു ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ്.
സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമാണ്
ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖിയും ട്വീറ്റ് ചെയ്തിരുന്നു.
— Asaduddin Owaisi (@asadowaisi) November 9, 2019
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.