ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ അസമില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. അതു നമുക്കു വലിയ നാണക്കേടാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ അതിലും നാണക്കേടാണ് ഇതുപോലൊരു ആഭ്യന്തരമന്ത്രിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇതൊരു വലിയ നാണക്കേടാണു നമുക്ക്. പക്ഷേ അതിലും വലിയൊരു നാണക്കേടാണു ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുകയും എന്‍.ആര്‍.സിയില്‍ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്തതിനു ശേഷം അസമില്‍ എല്ലാം സാധാരണ ഗതിയിലാണെന്നു കരുതുന്ന ഒരു ആഭ്യന്തരമന്ത്രി (അമിത് ഷാ) ഉള്ളത്.’- അദ്ദേഹം പറഞ്ഞു.
നേരത്തേ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തിയിരുന്നു.
ഈ നടപ്പാക്കുന്നതില്‍ കാണിച്ച തിടുക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് കേന്ദ്രത്തോടെ മായാവതി പറഞ്ഞു. ട്വിറ്ററിലായിരുന്നു മായാവതിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ബി.എസ്.പിയുടെ നിലപാട് വളരെ കൃത്യമാണെന്നും അവര്‍ കുറിച്ചു.
‘ഈ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച തിടുക്കം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതിനായി ശക്തമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നന്നായേനെ.’- മായാവതി ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ നിയമം നടപ്പാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു.