ഹൈദരാബാദ്: പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കുമുള്ള ഭയം എ.ഐ.എം.ഐ.എമ്മിന് ഇല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.
പൗരത്വ ഭേദഗതിയെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമോ എന്ന പേടി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിന് ഉണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു സമ്മര്‍ദ്ദവും തങ്ങളുടെ പാര്‍ട്ടിക്കില്ലെന്നും ഉവൈസി പറഞ്ഞു.
ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം.
സ്ത്രീകളുടെ വോട്ടുകള്‍ വലിയ രീതിയില്‍ തങ്ങള്‍ക്ക് ലഭിച്ചതായും ഉവൈസി അഭിപ്രായപ്പെട്ടു.
ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ഒരു കൂട്ടം സ്ത്രീകള്‍ തന്റെ അടുക്കല്‍ വന്ന് കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും വോട്ട് നല്‍കില്ലെന്ന് പറഞ്ഞിരുന്നെന്നും ഉവൈസി അവകാശപ്പെട്ടു.
നിങ്ങള്‍ ആശങ്കപ്പെടേണ്ട, ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിങ്ങളെക്കുറിച്ച് പല ഇല്ലാക്കഥകളും പറഞ്ഞ് നടക്കുന്നുണ്ട്. അതിനുള്ള ഇത്തരം ഞങ്ങള്‍ നവംബര്‍ ഏഴിന് കൊടുത്തോളാം, എന്ന് വോട്ടര്‍മാര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ മഹാസഖ്യം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം അസദുദ്ദിന്‍ ഉവൈസിയാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് മറുപടിയുമായി ഉവൈസി നേരത്തെ രംഗത്തെത്തിയിരുന്നു.
ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് ‘തൊട്ടുകൂടാത്ത’വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.
രാഷ്ട്രീയത്തില്‍, നിങ്ങളുടെ തെറ്റില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നു. ഞങ്ങളുടെ ബീഹാര്‍ മേധാവി വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ തൊട്ടുകൂടാത്തവരെപ്പോലെയാണ് എന്നോട് പെരുമാറിയത് … ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ‘ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉവൈസി പറഞ്ഞിരുന്നു. ബീഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Asaduddin Owaisi clear his stand On Bihar election, attack against congress