| Saturday, 14th December 2019, 3:54 pm

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉവൈസി സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി.

ഉവൈസി ലോക്സഭയില്‍ പൗരത്വബില്‍ കീറിയെറിയുകയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ലോക്‌സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഉവൈസി പറഞ്ഞിരുന്നു.

ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹരജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഹരജിയില്‍ ഇന്നലെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

ഇതിനോടൊപ്പം പൗരത്വ ഭേദഗതി നിയമം അസമിനെ ബാധിക്കുമെന്ന് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളിലെ ഒമ്പത് എം.പിമാര്‍ മുപ്പതംഗ ജോയിന്റ് പാര്‍ലമെന്ററി സമിതിയെ സമീപിച്ചു കഴിഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more