തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ഉന്നതമായതെന്നും അത് സുപ്രീം കോടതി വിധി ബഹുമാനത്തോടെ വിയോജിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും അസദുദ്ദിന്‍ ഒവൈസി എം.പി. ഭരണഘടനയ്ക്ക് എതിരായ എന്തിനെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഔട്ട്‌ലുക്ക് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസിയുടെ പ്രതികരണം.
ഒരു കഷ്ണം ഭൂമിക്ക് വേണ്ടിയല്ല ഞങ്ങളുടെ പോരാട്ടം. എന്റെ നിയമാവകാശങ്ങള്‍ യഥാര്‍ത്ഥ്യത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ്. സുപ്രീം കോടതി പറഞ്ഞിരിക്കുന്നു മസ്ജിദ് തകര്‍ക്കുന്നതിന് വേണ്ടി ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടില്ലെന്ന്. എന്റെ മസ്ജിദ് തിരികെ വേണം- ഒവൈസി പറഞ്ഞു.
നവംബര്‍ ഒമ്പതിനാണ് അയോധ്യ തര്‍ക്കത്തില്‍ കോടതി വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്തായിരുന്നു വിധി. ഇതിനെതിരെ ഒവൈസി നിരവധി തവണ പ്രതികരിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ