ബെംഗളൂരു: കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്തു. ബെംഗളൂരു പെരിയബെല്ലെ കുമ്പളഗോഡുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗജന്യ എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ പറയുന്നത്.
അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. രണ്ടുപേരെയും വളരെയധികം സ്‌നേഹിക്കുന്നു.എന്റെ മാനസികാവസ്ഥ ഇപ്പോള്‍ ശരിയല്ല. രോഗം എന്നെ വേട്ടയാടുന്നുവെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്റെ സഹായിയെ ഭക്ഷണം കഴിക്കാനായി സൗജന്യ പറഞ്ഞയച്ചിരുന്നു. സംഭവത്തില്‍ കുമ്പളഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
As the Kannada actress Soujanya committed suicide