റോമ: ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്നും ബോര്‍ഡക്‌സ് വിങ്ങര്‍ മാല്‍കത്തെ തട്ടിയെടുത്ത് വിവാദത്തിലായിരിക്കുകയാണ് ബാഴ്‌സിലോണ. ബാഴ്‌സിലോണ കാണിച്ചത് ഫുട്‌ബോള്‍ നൈതികതയ്ക്ക് നിരക്കുന്ന പ്രവര്‍ത്തി അല്ലെന്ന് റോമ പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിക്കുകയും ചെയ്തു.
ബോര്‍ഡക്‌സില്‍ നിന്നും മാല്‍ക്കത്തിന്റെ ക്ലബിലെത്തിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്തതായിരുന്നു എ.എസ്. റോമ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അവര്‍ ക്ലബ് ട്വിറ്ററില്‍ പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു.
ALSO READ: ഇവള്‍ സിഫിയ; സ്വന്തം ജീവിതത്തിന് മാത്രമല്ല; അപരന് വേണ്ടിയും പോരാടുന്നവള്‍
എന്നാല്‍ അവസാന നിമിഷം അതേ ഓഫറുമായി ബോര്‍ഡക്‌സിനെ ബാഴ്‌സിലോണ സമീപിച്ചതോടെ താരം മനസ്സ് മാറ്റി. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന സംഭവം.
ബാഴ്‌സിലോണയുടെ ഈ നൈതികതയ്ക്ക് നിരയ്ക്കാത്ത പ്രവര്‍ത്തിയില്‍ തങ്ങള്‍ക്ക് ക്ഷമാപണം ഒന്നും വേണ്ടെന്നും, ലയണല്‍ മെസ്സിയെ തന്നാല്‍ ക്ഷമിക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് റോമയുടെ പ്രസിഡന്റ് ജെയിംസ് പല്ലോട്ട് പ്രതികരിച്ചത്.
ALSO READ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനോടൊപ്പം മുസ്‌ലീം പള്ളികളേയും പരിഗണിക്കണം: ജാമിദ ടീച്ചര്‍
സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പല്ലോട്ട പറഞ്ഞു.
“”ബാഴ്‌സിലോണ ഞങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മാപ്പ് നല്‍കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം. ഒന്ന് മാല്‍ക്കത്തിനെ വിട്ട് തരണം. അത് എന്തായാലും സംഭവിക്കില്ല. രണ്ട് ലയണല്‍ മെസ്സിയെ ഞങ്ങള്‍ക്ക് തരണം”” പല്ലോട്ടയുടെ വാക്കുകള്‍.